പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യപ്രതി റെനീഷ് ഉള്‍പെടെ മൂന്നുപേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂർ രാമന്തളിയിൽ ആർ.എസ്.എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ട കേസിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിൽ. മുഖ്യപ്രതി റെനീഷും വിപിനുമാണ് പിടിയിലായത്. രാമന്തളിയിൽ രാത്രി നടന്ന പരിശോധനയിലാണ് ഇരുവരെയും പൊലീസ് പിടിച്ചത്. ഇതോടെ പൊലീസ് പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി. റെനീഷ് സി.പി.എം അനുഭാവിയാണ്.

കേസിൽ ആകെ ഏഴു പ്രതികളാണ് ഉണ്ടായിരുന്നത്. നേരത്തെ, പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ വാടകക്കെടുക്കാൻ സഹായിച്ചയാളും കാറിെൻറ ഉടമയും മറ്റൊരാളും പൊലീസ് പിടിയിലായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബൈക്കിൽ കാറിടിപ്പിച്ചശേഷം റോഡരികിൽ വീണ ബിജുവിനെ രണ്ടുപേർ ചേർന്നാണ് വെട്ടിയത്. അക്രമികൾ സഞ്ചരിച്ച പ്രദേശങ്ങളിലെ ചില സ്ഥാപനങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളിൽ കാറിെൻറ ദൃശ്യം പതിഞ്ഞിരുന്നു.

സി.പി.എം പ്രവർത്തകൻ കുന്നരു കാരന്താട്ടെ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ 12ാം പ്രതിയാണ് ബിജു. കൂടെയുണ്ടായിരുന്ന രാജേഷും ഇൗ കേസിലെ പ്രതിയാണെന്ന് പറയുന്നു. എന്നാൽ, അക്രമികൾ ബിജുവിനെ മാത്രം ലക്ഷ്യമിട്ടതിനു പിന്നിലെ കാരണം പൊലീസ് അേന്വഷിക്കുന്നുണ്ട്.

ഏതാനും ദിവസങ്ങളായി ബിജുവിനെ ചിലർ നിരീക്ഷിക്കുന്നതായി സൂചന ലഭിച്ചിരുന്നുവത്രെ. ഇതേത്തുടർന്ന് മാറി താമസിക്കാൻ മംഗളൂരുവിൽ ജോലി ശരിയാക്കി തിരിച്ചുവരുമ്പോഴാണ് കൊല ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ബിജുവിെൻറ നീക്കം കൃത്യമായി മനസ്സിലാക്കിയവരാണ് കൊല നടത്തിയതെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണം പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. പയ്യന്നൂർ സി.ഐ എം.പി. ആസാദിന് ക്രമസമാധാന ചുമതലയുള്ളതിനാൽ തളിപ്പറമ്പ് സി.ഐ പി.കെ.സുധാകരനാണ് അന്വേഷണ ചുമതല.

Top