പണിയെടുത്ത് കിട്ടിയ പണം സുഹൃത്തുക്കള്‍ക്ക് കടം കൊടുത്തു; പണം തിരികെ ചാദിച്ചപ്പോള്‍ സുഹൃത്തുക്കള്‍ കൊലയാളികളായി; രണ്ട് മലയാളികള്‍ അറസ്റ്റില്‍

ദുബായ്: പുതുവത്സരാഘോഷത്തിനിടെ ദുബായിലെ ലേബര്‍ ക്യാമ്പില്‍ മലയാളി യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് ദുബായ് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഒപ്പം താമസിച്ചിരുന്ന രണ്ട് മലയാളികളടക്കം മൂന്ന് പേരെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുളത്തൂപ്പുഴ കായിക്കര കുന്നുംപുറത്ത് ചരുവിളപുത്തന്‍വീട്ടില്‍ ജയിംസിന്റെയും അമ്മിണിയുടെയും മകന്‍ ഷിബുവാണ് (35) കൊല്ലപ്പെട്ടത്.

താമസിക്കുന്ന ബഹുനിലകെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഷിബുവിന്റെ മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയിലാണ് പൊലീസ് എത്തിയപ്പോള്‍ കണ്ടത്. ആദ്യം സ്വാഭാവിക മരണമെന്ന് പൊലീസ് കരുതിയെങ്കിലും പിന്നീട് ലഭിച്ച ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് മലയാളികളടക്കം മൂന്ന് പേരെ ദുബായ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മലയാളികളില്‍ ഒരാള്‍ തിരുവനന്തപുരം സ്വദേശിയും മറ്റൊരാള്‍ മലബാറുകാരനുമാണ്. മൂന്നാമന്‍ ഉത്തരേന്ത്യക്കാരനാണെന്നാണ് സുചന. ഇവര്‍ ഷിബുവിനോടൊപ്പം ജോലി ചെയ്യുന്നവരാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷിബു പലര്‍ക്കായി 16 ലക്ഷം രൂപ കടം നല്‍കിയിരുന്നു. കടംവാങ്ങിയവരും പൊലീസ് കസ്റ്റഡിയില്‍ എടുത്തവരും ഉള്‍പ്പെടുന്നു. പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തില്‍ സുഹൃത്തുക്കള്‍ പുതുവര്‍ഷാഘോഷത്തിനിടെ ഷിബുവിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ദുബായ് പൊലീസ് സംശയിക്കുന്നത്. ഡിസംബര്‍ 31ന് രാത്രിയായിരുന്നു സംഭവം. ആഘോഷത്തില്‍ പങ്കെടുത്ത മറ്റ് മലയാളികള്‍ സംഭവത്തെ കുറിച്ച് പൊലീസിന് രഹസ്യ വിവരം നല്‍കുകയായിരുന്നു. ഇതോടെയാണ് കൊലപാതകം തെളിഞ്ഞത്.

ദുബായിലെ ട്രന്‍സകാര്‍ഡ് കമ്പനിയില്‍ പ്ലംബിങ് തൊഴിലാളിയായിരുന്ന ഷിബുവിന് ഏതാനും മാസം മുമ്പ് ഫോര്‍മാനായി ജോലിക്കയറ്റം കിട്ടിയിരുന്നു. അടുത്തിടെ നാട്ടില്‍ വന്ന് മടങ്ങിയിരുന്നു. ഭാര്യ റീന. മക്കള്‍ ഷാരോണ്‍, ആരോണ്‍

Top