ക്രൈം ഡെസ്‌ക്
ലഖ്‌നൗ: മലയാളത്തിൽ സൂപ്പർ ഹിറ്റായ മോഹൻലാൽ ചിത്രം ദൃശ്യം ഹിന്ദിയിൽ മൊഴിമാറ്റം ചെയ്തപ്പോഴും ബാക്കിയായത് കുറ്റവാളികൾക്കു മാതൃകയാക്കാൻ സാധിക്കുന്ന നിരവധി സാധ്യതകൾ. കൊലപാതകം നടത്തിയ 38 കാരനായ യുവാവ് തെളിവു നശിപ്പിക്കാൻ തിരഞ്ഞെടുത്തത് ഹിന്ദിയിൽ അജയ് ദേവഗൺ അഭിനയിച്ച ദൃശ്്യത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ടു കൊണ്ട്. ബീഹാറിൽ കൊലപാതകം നടത്തിയ ശേഷം ഇയാൾ പൊലീസിനെ തെറ്റിധരിപ്പിക്കാൻ മൊബൈൽ ഫോൺ നാഷണൽ പെർമിറ്റ് ലോറിയിൽ ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ, ദൃശ്യത്തിന്റെ മാതൃകയിൽ ഇയാൾക്കു രക്ഷപെടാൻ സാധിച്ചില്ല. ഒടുവിൽ പൊലീസ് ഇയാളെ തന്ത്രപൂർവം കുടുക്കി. വൈശാലി സ്വദേശിയായ രജനീഷ് സിങ് എന്ന 38 കാരനെയാണ് പാറ്റ്‌നാ പൊലീസ്, ഒരു പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹാഭ്യർഥനയുമായി എത്തിയ സൃഷ്ടി ജെയിൻ എന്ന പെൺകുട്ടിയെയാണ് രജനീഷ് സിങ് വെടിവച്ചു കൊലപ്പെടുത്ത്ിയത്. രജനീഷും പെൺകുട്ടിയും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇതേ തുടർന്നു ഇരുവരും തമ്മിൽ വിവാഹം കഴിക്കാൻ ധാരണയിൽ എത്തിച്ചേരുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനിടെയാണ് ഇരുവരും ത്മ്മിൽ വാക്കു തർക്കവും പ്രശ്‌നങ്ങളും ഉണ്ടായതും, രജനീഷ് പെൺകുട്ടിയെ വധിക്കുന്നതിനു ഇടയാക്കിയെന്നാണ് പൊലീസ് റിപ്പോർട്ട്. പെൺകുട്ടിയെ വധിച്ച ശേഷം തെളിവു നശിപ്പിക്കാൻ ഇയാൾ ചെയ്ത നടപടികളാണ് പൊലീസിനെ ചുറ്റിച്ചു കള്ഞ്ഞത്. ദൃശ്യത്തിന്റെ മാതൃകയിൽ തന്റെ മൊബൈൽ ഫോൺ ട്രക്കിൽ ഉപേക്ഷിച്ച പ്രതി, പൊലീസിലെ വട്ടം ചുറ്റിക്കാൻ തന്റെ സ്വന്തം മോട്ടോർ സൈക്കിൾ ബോട്ട് ഡ്രൈവർക്കു 500 രൂപ നൽകി ഗംഗയിൽ ഒഴുക്കുകയും ചെയ്തു.
ഇതേ തുടർന്നു സംശയം തോന്നിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി കൂടുങ്ങിയത്. ഇയാൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം അരിച്ചു പെറുക്കിയ പൊലീസ് സംഘം പ്രതിയെ രഹസ്യ സങ്കേതത്തിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ വാഹനത്തിൽ ഉപേക്ഷിച്ച മൊബൈൽ ഫോൺ പെട്ടന്നു തന്നെ പൊലീസിനു കണ്ടെടുക്കാനായതാണ് കേസിൽ നിർണായകമായി മാറിയത്. ഇതേ തുടർന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.