നാസിക് : സഹോദരിയെ കമന്റടിച്ചതില് പ്രകോപിതരായി മൂന്നംഗ സംഘം 18കാരന്റെ തലയറുത്തു. നാഷികിലെ പഞ്ചാവതിയിലാണ് സംഭവം.
രണ്ട് യുവാക്കളും ഒരു ബാലനും ചേര്‍ന്നാണ് കൃത്യം നടത്തിയത്. കേസില്‍ മൂന്ന് പേരേയും മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു.നാസിക് സ്വദേശിയായ അക്ഷയ് ഗുലേയാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായവരില്‍ ഒരാളുടെ സഹോദരിയെ കമന്റ് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. അക്ഷയ് ഗുലേ ഉള്‍പ്പെട്ട സംഘം പെണ്‍കുട്ടിയെ കമന്റടിച്ചു. ഇത് ചോദ്യം ചെയ്യാനാണ് മൂന്ന് പേരും എത്തിയത്.
സംഭവദിവസം രാത്രി ഒമ്പതേമുക്കാലോടെ സുഹൃത്തുക്കളായ ശങ്കര്‍ ഗാര്ദേ, രോഹിദാസ് മര്ട്ടാഡക് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം വരികയായിരുന്നു അക്ഷയ് ഗുലേ. ഈ സമയത്ത് ആകാശ് ഖെയ്ര്നാര്, സാഗര്‍ അംബേക്കര്‍ എന്നിവരും ബാലനും ചേര്‍ന്ന് അക്ഷയ് ഗുലേയെ തടഞ്ഞു നിര്‍ത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു കൊല നടത്തിയത്. സംഭവശേഷം ഇവര്‍ ഓടിരക്ഷപ്പെട്ടു.
തലയറ്റ മൃതദേഹം കണ്ട വഴിയാത്രക്കാരനാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. അക്ഷയ് ഗുലേയുടെ മൃതദേഹം കിടന്നിടത്തു നിന്നും ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ നിന്നുമാണ് പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്തത്.