പാലക്കാട്: വാളയാറിലെ കുരുന്നുകള്‍ക്ക് ഏല്‍ക്കേണ്ടിവന്നത് ക്രൂരമായ പീഡനങ്ങള്‍. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തതായി പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. മൂത്ത സഹോദരിയും ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു. രണ്ടു പേരുടേയും ശരീരത്തിലും മുറിവുകളുള്ളതായി ഡോക്ടര്‍ പോലീസിന് മൊഴി നല്‍കിയട്ടുണ്ട്. പീഡനത്തിനുശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്നാണ് പോലീസ് നിഗമനം. മുത്ത പെണ്‍കുട്ടിയുടെ മരണം കഴുത്തില്‍ ബലാമായ കുരുക്ക് മുറുകിയാണ് മരണമെന്ന് വ്യക്തമാക്കുന്നുണ്ട്.
മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് വീട്ടിലെത്തിയ സംഘമാണ് ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയത്. പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നെങ്കിലും കുടുംബത്തെ അവഹേളിക്കുന്ന തരത്തിലാണ് പേലീസ പ്രചരണം നടത്തിയത്.
വാളയാറിലെ സഹോദരിമാരുടെ മരണം കൊലപാതകമെന്ന് മതാവ് ആവര്‍ത്തിച്ചു, കുട്ടികള്‍ ആത്മഹത്യ ചെയ്യില്ലെന്നു അമ്മ ഭാഗ്യവതി പറഞ്ഞു. കൊലപാതകത്തിനു പിന്നില്‍ ആരാണെന്നോ കാരണമോ അറിയില്ല. സംശയങ്ങള്‍ പൊലീസിനെ അറിയിച്ചെന്നും മാതാവ് പറഞ്ഞു.
അതേസമയം, വാളയാറില്‍ സഹോദരിമാരായ രണ്ടു കുട്ടികള്‍ മരിച്ച കേസില്‍ പ്രതികള്‍ അഞ്ചുപേരെന്ന് സൂചന. കുട്ടികളുടെ ബന്ധു ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിലൊരാള്‍ മൊബൈലില്‍ ചിത്രങ്ങളെടുത്തതായും തെളിവു ലഭിച്ചു.
കുട്ടികള്‍ ക്രൂരമായരീതിയില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് കസ്റ്റഡിയിലുളളവരുടെ മൊഴികള്‍. പലരും പല സാഹചര്യങ്ങളില്‍ നിരവധി തവണ രണ്ടുകുട്ടികളെയും പീഡനത്തിനിരയാക്കി. പ്രതികളിലൊരാള്‍ ഇളയകുട്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി. കുട്ടികളുടെ അമ്മയുടെ ബന്ധുവായ യുവാവ് ഉള്‍പ്പെടെ കല്ലന്‍കാട് സ്വദേശികളായ മൂന്നു പേരും പ്രദേശത്തു താമസിക്കുന്ന ചേര്‍ത്തല സ്വദേശിയുമാണു കസ്റ്റഡിയിലുള്ളത്. മൂത്തകുട്ടിയെ ബന്ധു പീഡിപ്പിച്ചതായുളള അമ്മയുടെ മൊഴിയും കേസില്‍ നിര്‍ണായകമാണ്. എന്നാല്‍ മൂത്ത കുട്ടി മരിച്ച ദിവസം തുണി കൊണ്ടു മുഖം മറച്ച രണ്ടു പേര്‍ വീട്ടില്‍നിന്ന് ഇറങ്ങി പോകുന്നതു കണ്ടതായി ഇളയ സഹോദരി പൊലീസിനു മൊഴി നല്‍കിയിരുന്നു.
പക്ഷേ പൊലീസ് തുടര്‍ അന്വേഷണം നടത്തിയില്ല. അന്വേഷണത്തിലെ വീഴ്ച കണക്കിലെടുത്ത് പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. ഒറ്റമുറി വീട്ടിലെ കട്ടിലിനു മുകളില്‍ കസേരയിട്ടു കയറി ഇളയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നത് ആരും വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ കൊലപാതക സാധ്യത തളളിക്കളയാനുമാവില്ല.