കമ്പിവടി ഉപയോഗിച്ച് തലക്കടിച്ചെന്ന് സതീഷ്ബാബു; പൊലീസ് ആശയക്കുഴപ്പത്തിലായി

പാലാ: സിസ്റ്റര്‍ അമലയെ കമ്പിവടി ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് സതീഷിന്റെ കുറ്റസമ്മതം. ഹരിദ്വാര്‍ റാണിപൂര്‍ പൊലീസ് സ്റ്റേഷനില്‍ കേരള പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സതീഷ് കുറ്റം ചെയ്ത രീതി വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തല്‍ പാലായില്‍ കേസന്വേഷിച്ച പൊലീസ് സംഘത്തത്തെന്നെ ആശയക്കുഴപ്പത്തിലാക്കി.
സിസ്റ്റര്‍ അമലയെ തൂമ്പകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നും തൂമ്പ മഠത്തിലെ കോണിപ്പടിയുടെ അടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടത്തെിയെന്നും പൊലീസ് ആദ്യ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. രക്തക്കറയുള്ള തൂമ്പ ഫോറന്‍സിക് പരിശോധനക്ക് അയച്ചുവെന്നാണ് പൊലീസ് അന്ന് അറിയിച്ചത്. പിടികൂടിയ സതീഷിനെ ശനിയാഴ്ച ചോദ്യം ചെയ്തപ്പോള്‍ കമ്പിവടി ഉപയോഗിച്ച് തലക്കടിച്ചെന്നാണ് പറഞ്ഞത്. കമ്പിവടി ഉപയോഗിച്ച് തലക്കടിച്ചശേഷം താന്‍ മതില്‍ ചാടിക്കടന്നാണ് പുറത്തത്തെിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. തലക്കടിക്കാന്‍ ഉപയോഗിച്ച വടി അല്‍പം വളവുള്ളതാണ്. ഇത് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും സതീഷ് മൊഴി നല്‍കി.
അപ്പോള്‍, കണ്ടത്തെിയ തൂമ്പ എന്തിനുപയോഗിച്ചതാണെന്നുള്ള സംശയം പൊലീസിന് ബാക്കിയായി. അതിലെ രക്തപ്പാട് എങ്ങനെ വന്നുവെന്നതും സംശയമായി നില്‍ക്കുന്നു. സതീഷ് ബാബു കൊലക്ക് ഉപയോഗിച്ചതെന്ന് പറയുന്ന കമ്പിവടി ഇനി കണ്ടുപിടിക്കുകയും വേണം. കേരളത്തില്‍ നിന്നത്തെിയ പൊലീസ് സതീഷിനെ റോഷ്‌നാബാദ് ജില്ലാ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി കൈമാറ്റ ഉത്തരവ് നേടാന്‍ ഉദ്ദേശിച്ചിരുന്നു. ബലിപ്പെരുന്നാള്‍ അവധിയായിരുന്നതിനാല്‍ അത് നടന്നില്ല. രണ്ടാം ക്‌ളാസ് മജിസ്‌ട്രേട്ട് മദന്‍ റാമിന്റെ വസതിയിലത്തെി ഉത്തരവ് വാങ്ങി. അഞ്ച് ദിവസത്തിനകം കേരളത്തിലെ ഒരു കോടതിയില്‍ പ്രതിയെ ഹാജരാക്കണമെന്നാണ് കൈമാറ്റ ഉത്തരവിലുള്ളത്. ശനിയാഴ്ച വൈകീട്ടോടെ ഹരിദ്വാര്‍ അയ്യപ്പ ക്ഷേത്രത്തിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. അന്വേഷണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഹരിദ്വാര്‍ സ്‌ക്വാഡിലെ എസ്.ഐ നവീതിനും മറ്റ് അംഗങ്ങള്‍ക്കും കേരളത്തില്‍ നിന്നത്തെിയ പൊലീസ് സംഘം 2000 രൂപ വീതം സമ്മാനമായി നല്‍കി.
പ്രതി സതീഷ്ബാബുവിനെ ഞായറാഴ്ച പാലായിലത്തെിക്കും. പ്രതിയെ പിടികൂടിയ ഹരിദ്വാറിലെ ആശ്രമത്തിലും ട്രെയിന്‍ മാര്‍ഗം ഉത്തരാഖണ്ഡിലത്തെിയ സതീഷ്ബാബു എത്തിയ വിവിധ സ്ഥലങ്ങളിലും പൊലീസ് പ്രതിയുമായത്തെി തെളിവെടുപ്പ് നടത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. സന്ധ്യയോടെ പാലാ ഡിവൈ.എസ്.പി സുനീഷ്ബാബു, സി.ഐ ബാബു സെബാസ്റ്റ്യന്‍ തുടങ്ങിയവരടങ്ങുന്ന പൊലീസ് സംഘം ദല്‍ഹിയിലത്തെി. വിമാനമാര്‍ഗം പുലര്‍ച്ചയോടെ കേരളത്തിലത്തെിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരികയായിരുന്നു. കോട്ടയം ജില്ലാപൊലീസ് മേധാവിയുടെ ഓഫിസില്‍ പ്രതിയെ ഹാജരാക്കി മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഉച്ചയോടെ പാലായിലത്തെിക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കൊലപാതകം നടന്ന പാലാ ലിസ്യൂ കാര്‍മ്മലെറ്റ് കോണ്‍വെന്റും പ്രതി കഴിഞ്ഞുകൂടിയ മൂന്നാനി ഭാഗങ്ങളിലും തെളിവെടുപ്പ് നടത്തും

Top