പ്രമുഖരുടെ കുടുംബ ജീവിതവും അതിനെത്തുടര്‍ന്നു വരുന്ന സംഭവവികാസങ്ങളും ആണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരുടെയും ചര്‍ച്ച. ആത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെടുന്ന കാര്യങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യത വളരെ ഏറെയാണ്. കഴിഞ്ഞ ദിവസം പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ ചുറ്റിപ്പറ്റി വന്ന അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ തരംഗം.
രണ്ട് ദിവസം മുമ്പ് ഒമ്പതുകൊല്ലത്തെ ഒരുമിച്ചുള്ള ജീവിതമെന്ന തലക്കെട്ടുമായി ഗായികയായ അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഗോപീ സുന്ദര്‍ ഫേസ്ബുക്കിലിട്ടിരുന്നു. അതിനു പിന്നാലെ ഗോപീ സുന്ദറിന്റെ ഭാര്യ അതിശക്തമായ രീതിയില്‍ പ്രതികരിച്ചിരിച്ചു കൊണ്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. പ്രിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു പിന്നാലെ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകന്റെ കുടുംബ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.ഗോപിസുന്ദറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെയും താഴെ വന്ന കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ടാണ് പ്രിയ മുന്‍ഭര്‍ത്താവിനെ പരിഹസിച്ചത്. ‘9 years of togetherness’ എന്ന അടിക്കുറിപ്പോടെ ഗോപി സുന്ദര്‍ തന്റെ സുഹൃത്തായ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഫെയ്‌സ് ബുക്കില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.
ആ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലിട്ട പ്രിയ ഒപ്പം എഴുതിയത് ഇപ്രകാരമാണ്. ചിലര്‍ ചിലകാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയില്‍ അറിയിച്ചിരുന്നില്ല. ചിലരെ ഇങ്ങനെ സംരക്ഷിക്കുന്നതില്‍ അഭിനന്ദനം. ഭാവിയിലും നല്ലത് വരട്ടെ. എന്നാണ് പ്രിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.