മലയാള പിന്നണി ഗായകന്‍ നജീം അര്‍ഷാദ് വിവാഹിതനായി. പുനലൂരില്‍ വച്ചായിരുന്നു വിവാഹം. പുനലൂര്‍ സ്വദേശിയും ബംഗളൂരുവില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിയുമായ തസ്‌നി താഹയാണ് വധു. നാളുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് നജിം തന്റെ പ്രിയതമയെ കണ്ടെത്തിയത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒന്നരവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് വിവാഹം ഇന്നുനടന്നത്.
ഇന്ന് തന്നെ തിരുവനന്തപുരത്ത് വിവാഹത്തിന്റെ റിസപ്ഷനുണ്ട്. പുനലൂരില്‍ നിന്നും വിവാഹം കഴിഞ്ഞ് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. 6 മണിക്കാണ് റിസപ്‌ഷന്‍. ഷമ്മി കാറ്ററിങാണ് തിരുവനന്തപുരത്തെ ഭക്ഷണവും മറ്റും തയ്യാറാക്കുന്നത്. സിനിമ സുഹൃത്തുകള്‍ക്കായി എറണാകുളത്ത് സെപ്തംബര്‍ 17ന് റിസപ്ഷന്‍. ഇവിടുത്തെ ഫുഡും കാര്യങ്ങളും റെഡിയാക്കുന്നത് നിള കാറ്ററിങാണ്.