കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247, കുഞ്ചാക്കോ ബോബൻ നായകനാകുന്ന ജമ്നാപ്യാരിയുടെ ഗാനങ്ങൾ റിലീസ് ചെയ്തു. ദേശീയ പുരസ്‌കാര ജേതാവായ ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. Muzik247ന്റെ യൂട്യൂബ് ചാനലിൽ ഗാനങ്ങൾ കേൾക്കുവാൻ സാധിക്കും.
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. വാസൂട്ടൻ
പാടിയത്: ഫ്രാങ്കോ
ഗാനരചന: ബി.കെ. ഹരിനാരായണൻ
2. ജമുനാപ്യാരി
പാടിയത്: സച്ചിൻ വാര്യർ, മഖ്‌ബൂൽ
ഗാനരചന: ബി.കെ. ഹരിനാരായണൻ
3. മുരുകപ്പാ
പാടിയത്: ജാസ്സീ ഗിഫ്റ്റ്, ദിവ്യ എസ് മേനോൻ, രമേശ് ബാബു, വിജയ് യേശുദാസ്
ഗാനരചന: കലൈ കുമാർ, ബി.കെ. ഹരിനാരായണൻ
പാട്ടുകൾ കേൾക്കാൻ:
കഴിഞ്ഞാഴ്ച ജമ്നാപ്യാരി വ്യത്യസ്തമായ ഓഡിയോ ലോഞ്ച് കൊച്ചിയിലെ പനമ്പിള്ളി നഗറിൽ നടത്തിയിരുന്നു. ഓട്ടോ തൊഴിലാളികളുടെ കഥപറയുന്ന ചിത്രത്തില്‍ ഓട്ടോ തൊഴിലാളിയായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നത്. അത് കൊണ്ട് തന്നെ സിനിമയുടെ അണിയറ പ്രവർത്തകർ ഒരു ഓട്ടോ റിക്ഷ സ്റ്റാണ്ടായിരുന്നു വേദിയായി തിരഞ്ഞെടുത്തത്. വിശിഷ്ടാതിഥിയായി എത്തിയ നിവിന്‍ പോളി തദ്ദേശ ഓട്ടോ തൊഴിലാളിമാരുടെയും പൊതുജനത്തിന്റെയും സാന്നിദ്ധ്യത്തിൽ സിഡി പ്രകാശനം ചെയ്തായിരുന്നു ഓഡിയോ ലോഞ്ച് നടത്തിയത്.
പുതുമുഖം ഗായത്രി സുരേഷാണ് നായിക. കൂടാതെ ജോയ് മാത്യു, അജു വര്‍ഗീസ്, നീരജ് മാധവ്, സൂരജ് വെഞ്ഞാറമൂട് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഓണത്തിന് റിലീസിന് ഒരുങ്ങുന്ന ജമ്നാപ്യാരിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് തോമസ് സെബാസ്റ്റ്യനും, കഥയും തിരകഥയും രചിച്ചിരിക്കുന്നത് പി.ആർ. അരുണുമാണ്. ആർ. ജെ. ക്രിയേഷൻസ് ബാനറിൽ ജൈസണ്‍ ഇളംകുളമാണ് ചിത്രത്തിൻറെ നിർമ്മാതാവ്.
കഴിഞ്ഞ രണ്ടു വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആണ് Muzik247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247നാണ്. പ്രേമം, ബാംഗ്ലൂർ ഡെയ്‌സ്, ഹൗ ഓൾഡ് ആർ യു, ഇയോബിന്റെ പുസ്തകം, വിക്രമാദിത്യൻ, സപ്തമ ശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി എന്നിവയാണ് ഇവയിൽ ചിലത്.