മുസ്ലീം പള്ളികളിലെ ബാങ്ക് വിളിയ്‌ക്കെതിരെ ബോളിവുഡ് ഗായകൻ; അസഹിഷ്ണുതയുമായി ട്വിറ്ററിൽ പോര്

സ്വന്തം ലേഖകൻ

മുംബൈ: ഇടയ്ക്കിടെ ട്വീറ്റുകളിലൂടെ വിവാദത്തിൽ ചെല്ലുന്നയാളാണ് ബോളിവുഡ് ഗായകൻ സോനു നിഗം. ഇപ്പോഴിതാ മുസ്ലിം പള്ളികളിൽ ബാങ്കുവിളിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത് സോനു നിഗം വീണ്ടും വിവാദത്തിൽ ചാടിയിരിക്കുകയാണ്. വീടിന് അടുത്തുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളി കേട്ടാണ് മുസ്ലിം അല്ലാത്ത തനിക്ക് പുലർച്ചെ എഴുന്നേൽക്കേണ്ടി വരുന്നതെന്ന ട്വീറ്റാണ് സോനു ന്ിഗത്തിന് വിനയായത്.. ഇന്ത്യയിലെ ഈ നിർബന്ധിത മതാനുസരണം എന്ന് നിർത്തലാക്കുമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഗീത സംവിധായകനായി സോനു നിഗം
പ്രവാചകൻ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പോൾ വൈദ്യുതി ഇല്ലായിരുന്നുവെന്നും എഡിസണിനു ശേഷം താൻ എന്തിന് ഈ അപസ്വരം കേൾക്കേണമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ ചോദിക്കുന്നു. മതകാര്യം ചെയ്യാത്തവരെ ഉണർത്താൻ ക്ഷേത്രങ്ങളിലോ ഗുരുദ്വാരകളിലോ വൈദ്യുതി ഉപയോഗിച്ചുള്ള ഇത്തരം രീതികൾ സ്വീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ട്വിറ്ററിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. തേസമയം, അദ്ദേഹത്തിന്റെ വാക്കുകളെ അനുകൂലിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ മതങ്ങളുടെ വൈവിധ്യത്തെ ബഹുമാനിക്കാനാണ് സോനു പഠിക്കേണ്ടതെന്ന് ഒരാൾ ട്വീറ്റ് ചെയ്തു. വിവിധ മതങ്ങളെ പിന്തുടരുന്നവർ ജീവിക്കുന്ന ഒരു രാജ്യത്ത് സഹിഷ്ണുതയാണ് വേണ്ടതെന്നും അയാൾ കൂട്ടിച്ചേർക്കുന്നു.

ലക്ഷക്കണക്കിന് മുസ്ലിംങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ സോനു നിഗത്തിന് ഉറങ്ങാൻ കഴിയാത്തതിന്റെ പേരിൽ ബാങ്ക് നിരോധിക്കണമെന്ന് പറയുന്നതിൽ എവിടെയാണ് സഹിഷ്ണുതയുള്ളതെന്ന് മറ്റൊരു ഉപയോക്താവും ചോദിക്കുന്നു. എന്നാൽ സോനു നിഗത്തെ പിന്തുണച്ചും ചിലർ രംഗത്ത് വന്നത് ട്വിറ്ററിൽ ചൂടുപിടിച്ച ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

Top