മുസ്ലീം കുടുംബങ്ങളുടെ പരാതി: ബംഗാളിൽ മുന്നൂറു വർഷമായി നടന്നിരുന്ന ദുർഗാ പൂജ മുടങ്ങി; പൂജയ്ക്കു അനുമതി നിഷേധിച്ചത് ജില്ലാ കലക്ടർ

സ്വന്തം ലേഖകൻ

ബിർബുബഹാം: 25 മുസ്ലീം കുടുംബങ്ങളുടെ പരാതിയെ തുടർന്നു 300 ഹിന്ദു കുടുംബങ്ങൾക്കു ദുർഗാപൂജ നടത്താനുള്ള അവസരം നിഷേധിച്ച് ജില്ലാ ഭരണകൂടം. മൂന്നൂറിലേറെ വർഷങ്ങളായി നടന്നുവന്നിരുന്ന ആചാരമായ ദുർഗാപൂജയാണ് കഴിഞ്ഞ മൂന്നു വർഷമായി ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം തടഞ്ഞു വച്ചിരക്കുന്നത്. ബംഗാൾ – ജാർഘൺഡ് ജില്ലകളുടെ അതിർത്തി പ്രദേശമായ ബിർബുഹം ജില്ലയിലെ കങ്‌ലപഹാരി ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

pooja1
ഹിന്ദുഭൂരിപക്ഷ പ്രദേശമായ ഇവിടെ 25 മുസ്ലീം കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്. മൂന്നു വർഷം മുൻപാണ് ഇവിടെ നടന്ന ദുർഗാപൂജയ്‌ക്കെതിരെ ഈ കുടുംബങ്ങൾ ആദ്യം പരാതി നൽകിയത്. ഇത്തവണ ആദ്യമായി സെപ്റ്റംബർ ഒന്നിനാണ് ഹിന്ദു കുടുംബങ്ങൾ ദുർഗാപൂജ നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനു കത്തു നൽകിയത്. ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട്, സബ് ഡിവിഷണൽ ഓഫിസർ, സബ് ഡിവിഷണൽ പൊലീസ് ഓഫിസർ, രാംപർട്ട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫ്ിസർ എന്നിവർക്കാണ് നവരാത്രി ദുർഗാപൂജ ആഘോഷങ്ങൾക്കു അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദു കുടുംബങ്ങൾ കത്ത് നൽകിയത്.

pooja2
എന്നാൽ, ഇവരുടെ അപേക്ഷയോടു പ്രതികരിക്കാൻ ആദ്യം ഭരണാധികാരികൾ തയ്യാറായില്ല. പിന്നീട്, കഴിഞ്ഞ 23 നു ഗ്രാമത്തിലെ ഹിന്ദു കുടുംബങ്ങളുടെ പ്രതിനിധികൾ വീണ്ടും അധികൃതരെ സമീപിച്ചു. എന്നാൽ, ക്രമസമാധാന പ്രശ്‌നം നിലനിൽക്കുന്നതിനാൽ അനുവാദം നൽകാനാവില്ലെന്ന നിലപാടാണ് അധികൃതർ പിന്നടും സ്വീകരിച്ചത്. ഇതേ തുടർന്നു വിജയദശമി അടക്കമുള്ള ആഘോഷങ്ങൾക്കായി അടുത്ത ഗ്രാമത്തിലേയ്ക്കു കൂട്ടത്തോടെ പോകാൻ തയ്യാറെടുക്കുകയാണ് ഈ കുടുംബങ്ങൾ.

Top