രാജസ്ഥാനിൽ ഹിന്ദുക്കളുടെ ആക്രമണം ഭയന്ന് ഗ്രാമംവിട്ട മുസ്ലിംകൾക്ക് താൽക്കാലിക ക്യാമ്പുകളിൽ പട്ടിണി. രാജസ്ഥാനിലെ ജയ്സാൽമീറിലാണ് സംഭവം. 20 മുസ്ലിം കുടുംബങ്ങളാണ് ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവർക്ക് ജില്ലാ ഭരണകൂടം ഭക്ഷണം നൽകിയിട്ടില്ല. സ്ത്രീകൾക്കും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് മതിയായ സൗകര്യവും ക്യാമ്പിൽ ഏർപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു. ജയ്പുരിൽനിന്നും 700 കിലോമീറ്റർ അകലെയുള്ള ദൻഡലിൽനിന്നുള്ളവരാണ് ക്യാമ്പിൽ താമസിക്കുന്നത്. 20 കുടുംബങ്ങളിലെ നൂറ്റമ്പതോളം പേരാണ് ഇവിടെയുള്ളത്. ജില്ലാ ഭരണകൂടം മറ്റൊരു സ്ഥലത്തേക്ക് തങ്ങളെ മാറ്റണമെന്ന് ഇവർ ആവശ്യപ്പെടുന്നു. മുസ്ലിം നാടോടി പാട്ടുകാരൻ കൊല്ലപ്പെട്ടതുമായുണ്ടായ സംഘർഷത്തെ തുടർന്നാണ് മുസ്ലിം കുടുംബങ്ങൾക്ക് ഗ്രാമം വിടേണ്ടിവന്നത്. ക്ഷേത്രത്തിലെ പൂജാരിയും സഹോദരങ്ങളും ചേർന്നാണ് കൊലപാതകം നടത്തിയത്. കേസിൽ പൂജാരി അറസ്റ്റിലായെങ്കിലും സഹോദരങ്ങൾ ഒളിവിലാണ്.
വർഗീയ സംഘർഷം ഭയന്ന് നാടുവിട്ട മുസ്ലിംങ്ങൾക്ക് താൽക്കാലിക ക്യാമ്പുകളിൽ പട്ടിണി
Tags: muslim hindu problems