ഇതാണ് മതേതര ഇന്ത്യ, ‘മുസ്ലിം സഹോദരന്’ നിസ്കരിക്കാന്‍ തോക്കേന്തി കാവല്‍ നില്‍ക്കുന്ന സൈനികന്‍

ശ്രീനഗര്‍: മുസ്ലീം സൈനികന്‍ നിസ്‌കരിക്കുമ്പോള്‍ തോക്കുമേന്തി കാവല്‍ നില്‍ക്കുന്ന ഹിന്ദു സൈനികന്റെ ചിത്രത്തിനു ഇന്ത്യന്‍ സമൂഹതിനൊപ്പം അന്താരാഷ്ട്ര സമൂഹവും സോഷ്യല്‍ മീഡിയയിലൂടെ സലൂട്ട് നല്‍കുകയാണ്.സിആര്‍പീ‍‌എഫ് ജവാന്മാര്‍ക്ക് നേരെ നിരന്തരം ഭീ‍കരാക്രമണങ്ങള്‍ നടക്കുകയാണ്. മിക്കപ്പോഴും സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് നേരെ അപ്രതീക്ഷിതമായിട്ടാണ് ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. ഇതിനിടില്‍ ശ്രീനഗറില്‍ സുരക്ഷയൊരുക്കുന്ന സി‌ആര്‍‌പി‌എഫ് ജവാന്മാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്.

ശ്രീനഗറില്‍ നിന്നും സിആര്‍പിഎഫ് സേന ട്വിറ്ററിലൂടെ പുറത്ത് വിട്ട ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ചിത്രവും വാര്‍ത്തയും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം ഇതിനകം വലിയ പ്രാധാന്യം നേടി കഴിഞ്ഞു.മുസ്ലീം സൈനികന്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുമ്പോള്‍ തോക്കുമേന്തി കാവല്‍ നില്‍ക്കുന്ന ഹിന്ദു സൈനികന്റെ ചിത്രമാണ് സേന പുറത്ത് വിട്ടത്. ചിത്രം പുറത്ത് വന്നതോടെ നിരവധി പേരാണ് സൈനികനെ അഭിനന്ദിച്ച് രംഗത്ത് വന്നത്.ഇതാണ് യഥാര്‍ത്ഥ ഇന്ത്യയെന്ന് ചിത്രത്തെ അഭിനന്ദിച്ചവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഒത്തൊരുമ വിളിച്ചോതുന്നതാണ് ചിത്രമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണക്കുകള്‍ പ്രകാരം 2016ല്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 19 ശതമാനവും നടന്നത് കാശ്മീരിലാണ്. സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയും നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭീകരവാദ വിരുദ്ധ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലുഷിതമായ പ്രദേശമാണ് കാശ്മീര്‍. 2013ല്‍ 93 ശതമാനം ആക്രമണമാണ് കാശ്മീരില്‍ വര്‍ദ്ധിച്ചത്

Top