ദേശീയ പതാക ജനല്‍ കര്‍ട്ടനാക്കി; കണ്ണൂരിലെ മുസ്ലിംലീഗ് ഓഫീസിനെതിരെ കേസ്

കണ്ണൂര്‍: ദേശീയ പതാക ജനല്‍ കര്‍ട്ടനായി ഉപയോഗിച്ച മുസ്‌ലിം ലീഗ് ഓഫീസിന് നേരെ കേസെടുത്തു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ചെറുപറമ്പിലുള്ള മുസ്‌ലിം ലീഗ് ശാഖയിലാണ് ദേശീയ പതാകയെ ജനല്‍ കര്‍ട്ടനാക്കി അപമാനിച്ചത്. ദേശീയപതാക ദുരുപയോഗം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.

ഓഫീസിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കൊളവല്ലൂര്‍ പൊലീസാണ് കേസെടുത്തത്. അതേസമയം, ഇക്കാര്യം അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നാണ് ഓഫീസ് അധികൃതര്‍ നല്‍കിയ വിശദീകരണം. കൊളവല്ലൂര്‍ എസ്.ഐ ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പതാക അഴിച്ചു മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top