മുസ്‌ലിം ലീഗിന് കനത്ത പ്രഹരം യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റും പ്രവര്‍ത്തകരും സി.പി.എമ്മില്‍ ചേര്‍ന്നു

കണ്ണൂര്‍: കണ്ണൂരിലെ മുസ്ലിം ലീഗിന് കനത്ത പ്രഹരം .നേതാക്കളടക്കം 52 പേര് സി.പി.എമ്മി ചേർന്ന്.യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന മൂസാന്‍കുട്ടി നടുവിലും അമ്പതോളം പ്രവര്‍ത്തകരും ആണ് സി.പി.എമ്മില്‍ ചേര്‍ന്നത് . ഞായറാഴ്ച്ച വൈകിട്ട് ജില്ലാ കമ്മറ്റി ഓഫീസിലെത്തിയാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേരാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു.ഭാരവാഹികളടക്കമുള്ള 52 പ്രവര്‍ത്തകരുമായി ഞായറാഴ്ച വൈകിട്ട് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെത്തിയാണ് പാര്‍ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചത്. സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍, സംസ്ഥാനകമ്മിറ്റിയംഗം കെ പി സഹദേവന്‍, ജില്ലാസെക്രട്ടറിയറ്റംഗം കെ എം ജോസഫ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കണ്ണൂര്‍ പുറത്തിയില്‍ പള്ളിയിലെ പണം അപഹരിച്ച കേസില്‍ പ്രതിയായി ജയിലില്‍ കിടന്ന ലീഗ് നേതാവിനെ നേതൃത്വം സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടതെന്നാണ് ജയരാജന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.മൂസാന്‍കുട്ടിയും സഹപ്രവര്‍ത്തകരും എടുത്ത തീരുമാനമാണ് ശരിയെന്ന് ഇന്നല്ലെങ്കില്‍ നാളെ ബാക്കിയുള്ള ലീഗ് പ്രവര്‍ര്‍ത്തകരും മനസിലാക്കുമെന്നും ഇവര്‍ക്ക് ജൂലൈ 27 ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു

Top