മൂംബൈ: മാഹാരാഷ്ട്രയില്‍ മുസ്ലീം പോലീസ് ഉദ്യോഗസ്ഥന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തിനുശേഷം ആര്‍എസ്എസ് കൊടിപിടിപ്പിക്കുകയും ബലമായി നൃത്തം ചെയിപ്പിക്കുകയും ചെയ്തതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. ഇരുന്നൂറോളം വരുന്ന ജനക്കൂട്ടം എഎസ്‌ഐയായ ഷൈഖ് യൂനുസ് പഷാമിയ(56)യെ ആര്‍എസ്എസ് കൊടി പിടിപ്പിച്ച് നടത്തുകയും പരേഡ് ചെയ്യിപ്പിക്കുകയും ബലമായി നൃത്തം ചെയ്യിപ്പിക്കുകയും ചെയ്തു.
ശിവജിയുടെ ജന്മവാര്‍ഷിക ആഘോഷത്തിനിടെ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. ആഘോഷത്തിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ പലയിടത്തും കാവി കൊടികള്‍ കെട്ടിയിരുന്നു. ചില പ്രദേശങ്ങളില്‍ കാവികൊടി കെട്ടുന്നത് തടയാനുള്ള മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
പിറ്റേന്ന് പൊലീസുകാരില്‍ നിന്നും എഎസ്‌ഐയെ ഒറ്റപ്പെടുത്തി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ താടി വടിക്കുന്നതിനും ജനക്കൂട്ടം ശ്രമിച്ചു. കയ്യില്‍ കാവി കൊടി പിടിപ്പിച്ച് എഎസ്‌ഐയെ ഇവര്‍ പരേഡ് ചെയ്യിപ്പിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് എഎസ്‌ഐയെ ലത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.