തിരുവനന്തരപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രോളര്‍മാര്‍ക്ക് ചാകരകൊയ്ത്താണ് സ്വര്‍ഗത്തില്‍ പോയി മടങ്ങിവന്ന മഹതിയും മഴത്തുള്ളി പഢിതനുമൊക്കെ അരങ്ങുതകര്‍ക്കുന്നതിനിടയില്‍ ഇപ്പോഴിതാ എ പി അബൂബക്കര്‍ ഉസ്താദിനെ പുകഴ്ത്തിപറഞ്ഞ തളളാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാര്‍ ആഘോഷിക്കുന്നത്.
കാന്തപുരം ഒരു വേദിയില്‍ പ്രസംഗിക്കവെ അദ്ദേഹത്തിന്റെ ഘനഗാംഭീര്യ ശബ്ദത്തിനോട് പിടിച്ചുനില്‍ക്കാനാകാതെ ഏഴ് സൗണ്ട് ബോക്സുകള്‍ കരിഞ്ഞുപോയതായാണ് പുതിയ പണ്ഡിതന്‍ വെളിപ്പെടുത്തുന്നത്. 1981ലാണ് തൃശൂരില്‍ പരിപാടി നടക്കുന്നത്.പരിപാടിക്ക് നിശ്ചയിച്ച സമയത്ത് വരാതിരുന്ന ഉസ്താദ് രാത്രി 12 മണിയോടെയാണ് സംഭവസ്ഥലത്തെത്തുന്നത്.
പിന്നീട് നടത്തിയ പ്രസംഗത്തില്‍ കാന്തപുരത്തിന്റെ കാന്തിക ശബ്ദത്തിന്റെ ഫലമായി ഏഴ് സൗണ്ട് ബോക്സുകള്‍ കരിഞ്ഞുപോയതായി പണ്ഡിതന്‍ പറയുന്നു. പണ്ഡിതന്റെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ഇത്തരത്തില്‍ ശബ്ദമേറ്റ് സ്പീക്കറുകള്‍ കരിഞ്ഞുപോയ സംഭവം ലോകത്തുതന്നെ ആദ്യമായാണ് നടന്നതെന്ന് കരുതാം. ‘മഴപ്പണ്ഡിതനില്‍’ നിന്ന് സന്തോഷപൂര്‍വം പൊങ്കാല വാങ്ങുന്നതിന്റെ തിരക്കിലാണ് ഈ ഉസ്താദ്.