വാഷിങ്ടണ്‍: സിറിയന്‍ അഭയാര്‍ഥികളെ അവഹേളിച്ച് സംസാരിച്ച റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ നിശ്ശബ്ദമായി പ്രതിഷേധിച്ച മുസ്ലിം യുവതിയെ പൊതുപരിപാടിയില്‍നിന്ന് പൊലീസ് പുറത്താക്കി. സിറിയയില്‍നിന്ന് പലായനം ചെയ്യുന്നവര്‍ ഐ.എസുമായി ബന്ധമുള്ളവരാണെന്ന് ട്രംപ് പ്രചാരണറാലിക്കിടെ പറഞ്ഞു. ഇതിനെതിരെയാണ് റോസ് ഹദീദ് എന്ന യുവതി എഴുന്നേറ്റുനിന്ന് പ്രതിഷേധം അറിയിച്ചത്. സംഭവത്തില്‍ ട്രംപ് ഖേദപ്രകടനം നടത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തത്തെിയിട്ടുണ്ട്.
ഹദീദിന്‍െറ നടപടിയില്‍ പ്രതിഷേധിച്ച ട്രംപിന്‍െറ അനുയായികളിലൊരാള്‍ കൈയ്യില്‍ ബോംബുണ്ടോയെന്നും ചോദിച്ചുവത്രെ. അനുകൂലി കളുടെ അസഹിഷ്ണുതാ പ്രകടനം ആശങ്കയുളവാക്കുന്നതാണെന്ന് സംഭവശേഷം ഹദീദ് പറഞ്ഞു. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ ട്രംപ് തയാറായിട്ടില്ല. നേരത്തെ മുസ്ലിംകള്‍ യുഎസിലേക്ക് കടക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ട്രംപ നടത്തിയ പ്രസ്താവന പിന്‍വലിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല.