മുസ്ലീം യുവാവിന്റെയും യുവതിയുടെയും നഗ്ന കാർട്ടൂണുമായി ഷാർളി ഹെബ്ദോ: വിവാദവും ഭീഷണിയും പിൻ തുടരുന്നു

ക്രൈം ഡെസ്‌ക്

പാരിസ്: വിവാദ ഫ്രഞ്ച് മാസിക ഷാർളി ഹെബ്ലോയ്ക്കു വീണ്ടും ഭീഷണി. മുസ്ലിം യുവാവിന്റെയും യുവതിയുടെയും നഗ്ന കാർട്ടൂൺ വരച്ചാണ് ഷാർളി ഹെബ്ലോ വീണ്ടും വിവാദത്തിൽ കുടുങ്ങിയത്. വിവാദ കാർട്ടൂണുകളിലൂടെ വാർത്തകളിൽ നിറഞ്ഞ ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാർളി ഹെബ്ദോ വീണ്ടും വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് ഇതോടെ. മുസ്ലീം സമൂഹത്തെ കളിയാക്കുന്ന കാർട്ടൂണുമായാണ് മാസിക ഇപ്പോൾ രംഗത്തെത്തിയത്. മുസ്ലിം യുവാവിനെയും യുവതിയെയും നഗ്‌നരായി ചിത്രീകരിച്ച കാർട്ടൂണാണ് മാസിക പ്രസിദ്ധീകരിച്ചത്.
കാൻസിൽ ബീച്ചുകളിൽ ബുർഖയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതിനെ കളിയാക്കിയാണ് മാസിക വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. താടി നീട്ടി വളർത്തിയ പുരുഷനും ഹിജാബ് ധരിച്ച സ്ത്രീയും നഗ്‌നരായി ബീച്ചിലേക്ക് ഓടുന്നതാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇസ്ലാമിലെ നിയമങ്ങളിൽ അയവുവരുത്തുക, ഇസ്ലാമിനെ പരിഷ്‌കരിക്കുക എന്ന അടിക്കുറിപ്പോടെയാണ് കാർട്ടൂൺ. ബുധനാഴ്ച ഈ പതിപ്പ് പുറത്തിറക്കിയതിന് പിന്നാലെ മാസികയിലെ ജീവനക്കാർക്ക് നേരെ ഭീഷണിയും ഉയർന്നു.
ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഭീഷണി സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത്. കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന ഫ്രാൻസിലെ ഫ്രഞ്ച് റിവിയേറ റിസോർട്ടിലെ ബീച്ചുകളിലും ബുർഖയ്ധരിച്ച് പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നത്. മേയർ ഡേവിഡ് ലിസ്‌നാർഡിന്റേതാണ് ഉത്തരവ്. ബിക്കിനി ധരിക്കാതെ പ്രത്യേകതരം ബുർഖ ധരിച്ചാണ് മുസ്ലിം സ്ത്രീകൾ ബീച്ചിലെത്തിയിരുന്നത്. ഇത് നിരോധിച്ചാണ് മേയറുടെ ഉത്തരവ്.
നേരത്തെ പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചും ഷാർളി ഹെബ്ദോ കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ മാസികയുടെ ഓഫീസിന് നേരെ ആക്രമണവും ഉണ്ടായി. പലായനത്തിനിടെ മുങ്ങിമരിച്ച അയ്‌ലൻ കുർദ്ദിയെന്ന ബാലനെ കളിയാക്കിയും ഹെബ്ദോ കാർട്ടൂൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ കാർട്ടൂണും വിവാദമായ സാഹചര്യത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top