ന്യൂയോര്‍ക്ക്: പുതിയ അമേരിക്കന്‍ പ്രസിഡന്റാന്‍ ട്രംപ് വൈറ്റ് ഹൗസിലേയ്ക്ക് എത്തുമ്പോള്‍ ആശങ്കയിലാണ് ലോകമെങ്ങുമുള്ള ഇസ്ലാമിക സമൂഹവും രാജ്യങ്ങളും. ഇസ്ലാമിനോട് പരസ്യമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ച ട്രംപിന്റ നീക്കങ്ങള്‍ ഗള്‍ഫ് മേഖലയെ അസ്വസ്ഥമാക്കും. ഐഎസ് തീവ്രവാദികള്‍ക്കെതിരായ ശക്തമായ നടപടികളുമായി ട്രംപ് മുന്നേറുമെങ്കിലും പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരിക ഗള്‍ഫ് രാഷ്ട്രങ്ങളായിരിക്കും. വീണ്ടുമൊരു ഗള്‍ഫ് യുദ്ധത്തിലേയ്ക്ക് രാജ്യങ്ങളെ എത്തിക്കാനും ട്രംപ് ശ്രമിക്കുമെന്നാണ് പലരുടെയും ആശങ്ക. കുവൈറ്റ് യുദ്ധത്തിന്റെ പിന്നാമ്പുറത്ത് കളിച്ച അമേരിക്കന്‍ നീക്കങ്ങള്‍ മറ്റൊരുതരത്തില്‍ ട്രംപ് ആവര്‍ത്തിക്കുമെന്നും കരുതുന്നവരുണ്ട്. തീവ്രവാദത്തിനെതിരായ ലോകപോലീസിന്റെ നീക്കങ്ങള്‍ അറബ് രാഷ്ട്രങ്ങലെ പിടിച്ചെടുക്കുന്ന തരത്തിലേയ്ക്ക് മാറുന്നമെന്ന ചര്‍ച്ചകളാണ് അറബ് രാജ്യങ്ങളില്‍ ഉയരുന്നത്.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഇസ്ലാമിക സമൂഹത്തില്‍, പ്രത്യേകിച്ച് അറബ് ലോകത്ത് വിതചച്ചത് ആശങ്കയാണ്. താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കുമെന്നും എല്ലാ രാജ്യങ്ങളോടും സൗഹൃദം പുലര്‍ത്തുമെന്നും തിരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപ് പറഞ്ഞെങ്കിലും അത് അറബ് ലോകത്തിന് സമാധാനം കൊടുക്കുന്നില്ല. കടുത്ത ഇസ്ലാം വിരുദ്ധനും കുടിയേറ്റ വിരുദ്ധനുമായ ട്രംപ് പ്രസിഡന്റാകുമ്പോള്‍ അതിന്റെ പ്രത്യാഘാതം എന്തൊക്കെയാവും എന്നാണ് ഈ സമൂഹത്തിന്റെ ചിന്ത.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഇസ്ലാമിനെക്കുറിച്ച് കടുത്ത ഭാഷയില്‍ ട്രംപ് സംസാരിച്ചത്. മുസ്ലീങ്ങള്‍ അമേരിക്കയില്‍ കടക്കുന്നത് വിലക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇത് വ്യാപകമായ പ്രതിഷേധമുണ്ടാക്കി. മുസ്ലിം ലോകത്തുമാത്രമല്ല, ബ്രിട്ടീഷ് പാര്‍ലമെന്റിലും അതിന്റെ അലയൊലികളുണ്ടായി. ട്രംപിനെ ബ്രിട്ടനില്‍ കടത്തരുതെന്ന് ആവശ്യപ്പെട്ട് ചര്‍ച്ച പോലും നടന്നു. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തെയും പലപ്പോഴും ട്രംപ് തള്ളിപ്പറഞ്ഞിരുന്നു.
പക്ഷേ, ഇത്രയ്ക്ക് ഇസ്ലാം വിരുദ്ധതയുണ്ടായിട്ടും ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തിയതാണ് അറബ് ലോകത്തെ അതിശയിപ്പിക്കുന്നത്. ഇസ്ലാം സമൂഹത്തിന് അതുള്‍ക്കൊള്ളാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സന്തോഷിക്കുക ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മാത്രമാകുമെന്നും അവര്‍ കരുതുന്നു. മുസ്ലിം ലോകത്ത് അമേരിക്കന്‍ വിരുദ്ധത ശക്തമാക്കാന്‍ ട്രംപിന്റെ ഭരണം വഴിയൊരുക്കുമെന്നാണ് ഐസിസിന്റെ പ്രതീക്ഷ.
അമേരിക്കക്കാര്‍ ലോകത്തെ വീണ്ടും വഞ്ചിച്ചുവെന്നാണ് ബംഗ്ലാദേശുകാരനായ തഷ്ഫിന്‍ ചൗധരി അഭിപ്രായപ്പെട്ടത്. ലോകം വീണ്ടു ംകൂടുതല്‍ യുദ്ധങ്ങളിലേക്ക് പോകുമെന്നായിരുന്നു ഇന്തോനേഷ്യക്കാരനായ അലിയ ഡിയേറ്റിന്റെ അഭിപ്രായം. ലോകമെമ്പാടുമുള്ള ഭീകര സംഘടനകളുടെ ശക്തിപ്രകടനമാകും ഇനി വരാന്‍ പോകുന്നതെന്ന് ഇന്തോനേഷ്യന്‍ മുസ്ലിം സംഘടനയായ നഹ്ദലത്തുല്‍ ഉലമയുടെ പണ്ഡിതനായ സുഹൈരി മിസ്രാവി പറഞ്ഞു.
അമേരിക്കയുട ഉറ്റസുഹൃത്തുക്കളായ അറബ് രാജ്യങ്ങള്‍ക്കും ട്രംപിന്റെ വിജയം അത്രയ്ക്ക് ആഹ്ലാദം പകരുന്നില്ല. മേഖല വീണ്ടും യുദ്ധഭൂമിയാകുമോ എന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. കുവൈത്ത് യുദ്ധവും ഇറാഖ് അധിനിവേശവും ഇപ്പോഴത്തെ സിറയന്‍ പ്രതിസന്ധിയുമൊക്കെ അറബ് ലോകത്ത് സൃഷ്ടിച്ച അസ്ഥിരതയും തിരിച്ചടികളും അവര്‍ക്ക് മറക്കാനാവില്ല. ഇസ്ലാം വിരുദ്ധതയാണ് ട്രംപിന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് വിശ്വസിക്കുന്നവരുമേറെയാണ്.
അറബ് ലോകത്തിനുമാത്രമല്ല ആശങ്ക. ട്രംപിന്റെ വരവ് ഭീകര സംഘടനകളെ കൂടുതല്‍ ഉത്തേജിപ്പിക്കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങളും ഭയക്കുന്നു. അമേരിക്കയുടെ സഖ്യകക്ഷികള്‍ എന്ന നിലയ്ക്ക് ഭീകരരുടെ ആക്രമണത്തിന് യൂറോപ്പും വേദിയാകും. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി പെരുകിവരുന്ന ഭീകരാക്രമണങ്ങള്‍ ഇനിയുമേറുമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഭയക്കുന്ന