ചതിച്ചത് കോൺഗ്രസോ, കുഞ്ഞാലിക്കുട്ടിയോ: വേങ്ങരയിലെ ഫലത്തിൽ കടുത്ത ആശങ്കയിൽ മുസ്ലീം ലീഗും യുഡിഎഫും; ലീഗ് ഇടതു മുന്നണിയിലേയ്ക്ക്

പൊളിറ്റിക്കൽ ഡെസ്‌ക്

മലപ്പുറം: കണ്ണുംപൂട്ടി മുസ്ലീം ലീഗ് വിജയിച്ചിരുന്ന വേങ്ങര മണ്ഡലത്തിൽ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകാൻ തുടങ്ങിയതിനു പിന്നിൽ കോൺ്ഗ്രസാണോ കുഞ്ഞാലിക്കുട്ടിയാണോ എന്ന ആശങ്കയിൽ മുസ്ലീം ലീഗ്. മുസ്ലീം ലീഗിന്റെ വോട്ടിൽ കാര്യമായ കുറവ് വന്നത് കെ.എൻ.എ ഖാദറിനോടുള്ള കുഞ്ഞാലിക്കുട്ടിയുടെ എതിർപ്പ് വോട്ട് കുറഞ്ഞതിൽ നിർണ്ണായകമായിട്ടുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതോടൊപ്പം വേങ്ങര മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും കോൺഗ്രസും ലീഗും തമ്മിൽ എതിർപ്പ് നിലനിൽക്കുന്നുണ്ട്. ഇതും വേങ്ങരയിലെ യുഡിഎഫിന്റെ ലീഗ് നില കുറയ്ക്കുന്നിൽ നിർണ്ണായകമായിട്ടുണ്ടെന്നാണ് സൂചന ലഭിക്കുന്നത്. നിർണ്ണായക തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലും, പ്രത്യേകിച്ചു കേരളത്തിലും നിർണ്ണായക സ്വാധീനമുണ്ടാക്കാൻ സാധ്യതയുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കാലുവാരിയെന്ന സൂചന ശക്തമായതോടെ മുന്നണി മാറ്റമെന്ന സാധ്യതയും മുസ്ലീം ലീഗ് ആരായുന്നുണ്ട്.
കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് ദുർബലമാകുന്നത് മുസ്ലീം ലീഗ് ഇതിനോടകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസിന്റെ വോട്ട് ബാങ്കുകളിൽ വിള്ളലും വീണിട്ടുണ്ട്. കേരളത്തിൽ ഇനി കോൺഗ്രസിനൊപ്പം നിന്നാൽ ബിജെപിയുടെ വളർച്ചയെ പ്രതിരോധിക്കാനാവില്ലെന്നാണ് മുസ്ലീംലീഗ് നേതൃത്വം തിരിച്ചറിയുന്നത്. അതുകൊണ്ടു തന്നെ ഇടതു മുന്നണിയുമായി ചേരുന്നതിൽ തെറ്റില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും സംഘവും വിശ്വസിക്കുന്നു. ഇതിനുള്ള പോർക്കളം ഒരുക്കൽക്കൂടിയാണ് ഇത്തവണ വേങ്ങരയിൽ നടന്ന ഉപതിരഞ്ഞെടുപ്പ്.
കോൺഗ്രസ് നേതൃത്വത്തെ മാത്രം വിശ്വാസത്തിലെടുത്ത് രാജ്്യത്ത് ബിജെപിക്കെതിരെ പോരാട്ടവുമായി ഇറങ്ങിയാൽ വിജയിക്കാനാവില്ലെന്ന് തിരിച്ചറിവ് മുസ്ലീം ലീഗ് നേതൃത്വത്തിനു ഇപ്പോഴുണ്ട്. അതുകൊണ്ടു തന്നെ ദേശീയ തലത്തിൽ ഇടതു സഖ്യത്തിന്റെ ഭാഗമാകാനാണ് ഇപ്പോൾ മുസ്ലീം ലീഗ് ആലോചിക്കുന്നതെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top