മകളുടെ ഐപാഡ് പരിശോധിച്ച അച്ഛന്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച

കൊച്ചി :തന്റെ മകളുടെ സ്വകാര്യതയില്‍ ഒന്നെത്തി നോക്കിയ ഒരച്ഛന്റെ കഥയാണ് ഇന്ന് സമൂഹമാധ്യമത്തില്‍ ചര്‍ച്ചാവിഷയം മകളുടെ ഐപാഡ് പരിശോധിക്കാനുണ്ടായ ആ അച്ഛന്റെ തീരുമാനം രക്ഷിച്ചത് അവളുടെ ജീവന്‍ തന്നെയാണ്. കൗമാരക്കാലത്ത് കുട്ടികള്‍ക്ക് അച്ഛനമ്മമാരേക്കാള്‍ അടുപ്പം കൂട്ടുകാരോടായിരിക്കും. മാതാപിതാക്കളോടു പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍വരെ കൂട്ടുകാരോടു പങ്കു വയ്ക്കും. പക്ഷേ അച്ഛനമ്മമാരോടുള്ള ഈ അകലം കൂടുന്നതോടെ ചിലരുടെയെങ്കിലും ജീവിതങ്ങളില്‍ അരക്ഷിതാവസ്ഥകളും വന്നെത്താറുണ്ട്. സ്‌കോട്ട് ജെന്‍കിന്‍സ് എന്ന സ്‌നേഹവാനായ അച്ഛന്‍ തന്റെ പെണ്‍മക്കളിലെ ആ മാറ്റം വളരെ വേഗം തിരിച്ചറിഞ്ഞിരുന്നു.

മൂത്ത മകളായ ഹെയ്‌ലിയിലുണ്ടായ അസാധാരണ മാറ്റം അങ്ങനെയാണ് പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഒറ്റയ്ക്ക്ിരിക്കാന്‍ ഇഷ്ടപ്പെട്ട അവള്‍ അമ്മയോടും അച്ഛനോടും ഒന്നും തുറന്നു പറയാത്ത അവസ്ഥയായി, ഈ സാഹചര്യത്തിലാണ് സ്‌കോട്ട് തന്റെ ഭാര്യയോട് മകളുടെ സ്വഭാവത്തിലെ മാറ്റത്തെക്കുറിച്ചു പറഞ്ഞത്. തുടര്‍ന്നാണ് അവരുടെ സമൂഹമാധ്യമത്തിലെ ബന്ധങ്ങളെക്കുറിച്ച് ശ്രദ്ധിക്കാന്‍ തീരുമാനിക്കുന്നത്. ആഴ്ചയില്‍ രണ്ടുതവണ രണ്ടു പെണ്‍മക്കളുടെയും ഓണ്‍ലൈനിലെ പ്രവര്‍ത്തനങ്ങളെ ആ അച്ഛന്‍ വീക്ഷിക്കാന്‍ തുടങ്ങി. ഒരു രാത്രിയില്‍ പെട്ടെന്നൊരു കാരണവുമില്ലാതെ സ്‌കോട്ട് തന്റെ മകളുടെ ഐപാഡ് പരിശോധിക്കാന്‍ തീരുമാനിച്ചു, ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അദ്ദേഹം കണ്ടത്. ബ്രൂസ് എന്നൊരു പതിനഞ്ചുകാരനുമായി ഹെയ്ലി നിരന്തരം അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. ബ്രൂസ് വഴി ഹെയ്ലി അപരിചിതരായ പലരെയും പരിചയപ്പെട്ടു. തന്റെ പ്രായത്തിലുള്ളവരാണ് അതെല്ലാം എന്നായിരുന്നു ഹെയ്ലിയുടെ ധാരണ, എന്നാല്‍ അവരെല്ലാം മുതിര്‍ന്നവരാണെന്നും അവരുടെ ഉദ്ദേശം മറ്റൊന്നായിരുന്നുവെന്നും സ്‌കോട്ട് പിന്നീടു കണ്ടുപിടിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മക്കളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ബോധവാനായ ആ അച്ഛന്‍ അക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഏഴുമാസങ്ങള്‍ക്കു ശേഷം സ്‌കോട്ടിന് പൊലീസില്‍ നിന്നും ഒരു ഫോണ്‍കോള്‍ ലഭിച്ചു, അവിടെ നിന്നും സ്‌കോട്ട് കേട്ട വാക്കുകള്‍ മരവിപ്പിക്കുന്നതായിരുന്നു. ഹെയ്ലി ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ബ്രൂസ് മനുഷ്യക്കടത്തിന്റെ കണ്ണിയായിരുന്നു. ബ്രൂസിന്റെ സൗഹൃദവലയത്തിലുള്ളവര്‍ പലരും ബ്രൂസ് അറിയാതെ തന്നെ അവന്റെ സുഹൃത്തുക്കളെ ഇരകളാക്കുകയായിരുന്നു. അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ സ്‌കോട്ടിനും തന്റെ മകളെ എന്നെന്നേക്കുമായി നഷ്ടമാകുന്ന അവസ്ഥയായിരുന്നു. ലോകമെമ്പാടുമുള്ള മാതാപിതാക്കള്‍ക്കുള്ള താക്കീതായാണ് ഈ സംഭവം പ്രചരിക്കുന്നത്.

Top