മുത്തലാഖ് കേസ്: സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വാദം ഇന്നുമുതൽ

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് മുതല്‍ മുത്തലാഖ് കേസില്‍ വാദം കേള്‍ക്കും. സുപ്രീം കോടതിക്ക് അവധിയാണെങ്കിലും നേരത്തേ തീരുമാനിച്ചതനുസരിച്ചാണ് മുത്തലാഖ് കേസില്‍ വാദം കേള്‍ക്കുന്നത്. മുന്‍കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ ഈ കേസില്‍ ജസ്റ്റിസുമാരെ സഹായിക്കാനുള്ള അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചിട്ടുണ്ട്. ഒറ്റയിരുപ്പില്‍ മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന രീതി നിയമപരമായി സാധുവാണോ എന്നതാണ് പ്രമുഖ തര്‍ക്കവിഷയം.

ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രോഹിന്‍ടന്‍ നരിമാന്‍, യു.യു.ലളിത്, അബ്ദുല്‍ നസീര്‍ എന്നിവരാണു മറ്റ് അംഗങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്‌ലാം അനുശാസിക്കുന്നതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിഗത നിയമ ബോര്‍ഡ് എതിര്‍ക്കുന്നു.

Top