മുത്തൂറ്റ് ഫിന്‍ന്‍സിന്റെ ലാഭം 150 കോടി കവിഞ്ഞു; ഏറ്റവും പുതിയ കണക്ക് 174 കോടി

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ലാഭം 174 കോടിയായി ഉയര്‍ന്നു. ചെറുകിട വായ്പ്പകള്‍ രണ്ടു ശതമാനം വര്‍ദ്ധിച്ച് 464 കോടി രൂപയിലെത്തുകയും 1140 കോടി ആകെ വരുമാനമായി നേടിയെടുക്കുകയും ചെയ്തു. മുത്തൂറ്റിന്റെ ശ്രീലങ്കന്‍ ഉപകമ്പനിയായ അസറ്റ് ഏഷ്യ ഫിനാന്‍സ് പി.എല്‍.സി മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികള്‍ 20 കോടി രൂപയ്ക്ക് വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്‌സ് സ്ഥാപനത്തെ എറ്റെടുക്കുന്നത് കമ്പനിയുടെ ബിസിനസ് വൈവിധ്യവല്‍ക്കരണത്തിന് ഗുണം ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലെക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

Top