കൊച്ചി: മുത്തൂറ്റ് മണപ്പുറം കമ്പനികളിലെ സ്വര്‍ണശേഖരത്തിന്റെ കണക്കികേട്ടാല്‍ ഞെട്ടുമെന്നുറപ്പ് കേരളത്തിലെ മൂന്ന് സ്വര്‍ണപ്പണയ സ്ഥാപനങ്ങളുടെ പക്കലുള്ള സ്വര്‍ണശേഖരം ലോകത്തെ പല സാമ്പത്തിക ശക്തികളുടെ സ്വര്‍ണശേഖരത്തെക്കാള്‍ കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാകക്ുന്നുയ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നീ സ്ഥാപനങ്ങളുടെ പക്കല്‍ ഒട്ടാകെയുള്ളത് 263 ടണ്‍ സ്വര്‍ണാഭരണങ്ങളാണ്. ബെല്‍ജിയം, സിംഗപ്പുര്‍, സ്വീഡന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ പക്കലുള്ള സ്വര്‍ണശേഖരത്തെക്കാള്‍ കൂടുതലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
രണ്ടുവര്‍ഷം മുമ്പ് ഈ മൂന്ന് സ്ഥാപനങ്ങളുടെയുംകൂടി സ്വര്‍ണാഭരണ ശേഖരം 195 ടണ്‍ ആയിരുന്നു. ഇക്കൊല്ലം സെപ്റ്റംബര്‍വരെയുള്ള കണക്കനുസരിച്ച് അത് 263 ടണ്ണാണ്. ആഗോളതലത്തിലുള്ള സ്വര്‍ണാഭരണ ശേഖരത്തിന്റെ 30 ശതമാനവും ഇന്ത്യയിലാണെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ സ്വര്‍ണത്തോട് ഏറ്റവുമധികം പ്രിയം പുലര്‍ത്തുന്ന സംസ്ഥാനം കേരളവുമാണ്. സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ക്കൂടി സ്വര്‍ണത്തെ മലയാളികള്‍ കാണുന്നു.
മുത്തൂറ്റ് ഫിനാന്‍സാണ് സ്വര്‍ണപ്പണയരംഗത്തെ ഭീമന്മാര്‍. 150 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് അവരുടെ പക്കലുള്ളത്. പല രാജ്യങ്ങളുടെയും പക്കല്‍ ഇത്രയും സ്വര്‍ണശേഖരമില്ല. സിംഗപ്പുര്‍ (127.4 ടണ്‍), സ്വീഡന്‍ (125.7), ഓസ്ട്രേലിയ (79.9), കുവൈത്ത് (79), ഡെന്മാര്‍ക്ക് (66.5) ഫിന്‍ലന്‍ഡ് (49.1) എന്നിങ്ങനെയാണ് പല രാജ്യങ്ങളുടെയും സ്വര്‍ണശേഖരത്തിന്റെ കണക്ക്. മണപ്പുറം ഫിനാന്‍സിന്റെ പക്കല്‍ 65.9 ടണ്ണും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ പക്കല്‍ 46.88 ടണ്‍ സ്വര്‍ണവുമുണ്ട്.
അന്താരാഷ്ട്ര ഗ്ലോബല്‍ കൗണ്‍സിലിന്റെ കണക്കനുസരിച്ച് ലോകത്ത് സ്വര്‍ണശേഖരത്തിന്റെ കാര്യത്തില്‍ 11ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. രാജ്യത്താകെ 558 ടണ്‍ സ്വര്‍ണമുണ്ടെന്നാണ് കണക്കാക്കുന്നത്. അമേരിക്കയാണ് സ്വര്‍ണശേഖരത്തില്‍ ഏറ്റവും മുന്നില്‍. 8134 ടണ്‍. ജര്‍മനി 3378 ടണ്‍ സ്വര്‍ണവുമായി രണ്ടാമതും അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്) 2814 ടണ്‍ സ്വര്‍ണവുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
സാമൂഹ്യ ആചാരമെന്ന നിലയിലും ആഡംബരമെന്ന നിലയിലും ഒരു ആസ്തിയെന്ന നിലയിലും ഇവിടെ സ്വര്‍ണം വാങ്ങുന്ന പ്രവണത വളരെ കൂടുതലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്വര്‍ണത്തോടുള്ള ഭ്രമം വളരെ കൂടുതലാണെന്ന് കാണാം. ഇവിടെ രണ്ട്ലക്ഷത്തോളം പേരാണ് സ്വര്‍ണവ്യവസായത്തില്‍ ജോലി ചെയ്യുന്നത്. വായ്പകള്‍ക്കുള്ള മികച്ചതും മൂല്യമാര്‍ന്നതുമായ ഈടെന്ന നിലയില്‍ ഇവിടെ സ്വര്‍ണത്തിന് മുന്‍ഗണനയുണ്ട്.
പരമ്പരാഗതമായി ഫിനാന്‍ഷ്യല്‍ സര്‍വീസുകളില്‍ മലയാളികള്‍ മുന്തിനില്‍ക്കുന്ന ജനവിഭാഗമാണെന്നും കേരളത്തിലെ ഇത്തരം സാമ്പത്തിക സ്ഥാപനങ്ങളുടെ മുന്നേറ്റം മലയാളികള്‍ക്ക് ഇക്കാര്യത്തിലുള്ള നൂതനാശയങ്ങളുടെ പ്രതിഫലനമാണ് ഇവിടുത്തെ സ്വര്‍ണ്ണപ്പണയ ബിസിനസ് എന്നാണ് വ്യക്തമാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന് 21 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 4,265 ശാഖകളാണുള്ളത്.ഇതിന്റെ ഗോള്‍ഡ്ലോണ്‍ പോര്‍ട്ട്ഫോളിയോ 21,800 കോടിയുടെതാണ്. മണപ്പുറം ഫിനാന്‍സിന് രാജ്യത്തുടനീളമായി 3200 ശാഖകളും 20,000 തൊഴിലാളികളുമുണ്ട്. ഇതിന് 9000 കോടിയുടെ ഗോള്‍ഡ് ലോണ്‍ പോര്‍ട്ട് ഫോളിയോ ആണുള്ളത്.