ക്രൈം ഡെസ്‌ക്
മുംബൈ : മട്ടൻ കഴിക്കാനുള്ള ഭർത്താവിൻറെ നിരന്തര സമ്മർദം സഹിക്കാനാവാതെ സസ്യാഹാരിയായ ഭാര്യ ആത്മഹത്യ ചെയ്തു. മുംബൈയിലെ നാലസോപരയിലാണ് സംഭവം. പൂജ ധീരജ് എന്ന 22കാരിയാണ് സ്വന്തം ഷാളിൽ കെട്ടിതൂങ്ങി ആത്മഹത്യ ചെയ്തത്.
ഇമിറ്റേഷൻ ജ്വല്ലറിയിൽ ജോലി നോക്കുകയായിരുന്ന പൂജ!യോട് ജോലി ഉപേക്ഷിക്കാൻ ഭർത്താവ് ധീരജ് ലുകാം ആവശ്യപ്പെട്ടിരുന്നതായും വാർത്തകളുണ്ട്.
മാർച്ചു മുതൽ ഭർത്താവ് ഇവരെ മട്ടൻ കഴിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് പൂജയുമായി അടുത്ത വൃത്തങ്ങൾ പറ!യുന്നു. എന്നാൽ സസ്യാഹാരിയായ ഇവർ ഇതിനു തയാറായിരുന്നില്ല. നിർബന്ധം ഒടുവിൽ കൈയേറ്റം വരെ എത്തിയതായും പൂജയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
പൂജയുടെ ഭർത്താവ് ലുക്കാമിനെ ആത്മഹത്യാപ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക