മുസ്ലിംലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം;ഫാസിസത്തിലേക്കുള്ള യാത്ര തടയണം; വര്‍ഗീയ ശക്തികള്‍ ഒഴികെ എല്ലാവരേയും കൂടെക്കൂട്ടും; എം വി ഗോവിന്ദന്‍

ഏക സിവില്‍കോഡിനെതിരായ സമരത്തില്‍ മുസ്ലിംലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം. വര്‍ഗീയ ശക്തികള്‍ ഒഴികെയുള്ളവരെ കൂടെ ചേര്‍ക്കുക എന്നതാണ് സെമിനാറിലൂടെ സിപിഐഎം ഉദ്ദേശിക്കുന്നതെന്ന് വിശദീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഏക സിവില്‍ കോഡിന്റെ ഭാഗമായി വരുന്ന ഒരു വാക്കോ വാചകമോ അല്ല പ്രശ്നമെന്നും ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് കേന്ദ്രത്തിന്റെ തീരുമാനം എന്നതാണ് പ്രശ്നമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇന്നത്തെ ഇന്ത്യന്‍ പരിധി സ്ഥിതിയില്‍ ഫാസിസത്തിലേക്കുള്ള യാത്ര തടയണം. ആ യാത്ര തടയുന്നതിനുള്ള ഇടപെടലാണ് എല്ലാ മേഖലയിലും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം അനുകൂല പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഒരു മനസാണെന്ന് എം വി ഗോവിന്ദന്‍ പറയുന്നു. മുസ്ലീം ലീഗിനുള്ളില്‍ ആശയക്കുഴപ്പമുള്ളതായി തോന്നുന്നില്ല. യോഗത്തില്‍ പങ്കെടുക്കേണ്ട കാര്യം അവരാണ് തീരുമാനിക്കേണ്ടത്. ഫാസിസത്തെ തടയുന്നതിന്റെ ഭാഗമായി ആര് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചാലും അതിന് സിപിഎമ്മും പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top