ബാര്‍ ഉടമകളില്‍ നിന്ന് നികേഷ്‌കുമാര്‍ ലക്ഷങ്ങള്‍ കോഴവാങ്ങി; പത്ത് കോടിയുടെ നിക്ഷേപത്തിലും തട്ടിപ്പെന്ന് ആരോപണം

തിരുവനന്തപുരം: സാമ്പത്തീക ക്രമക്കേടിന്റെ പേരില്‍ ആരോപണ വിധേയനായ അഴിക്കോട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാര്‍ ബാര്‍ മുതലാളിമാരില്‍ നിന്ന് പണം കൈപ്പറ്റിയതിന്റെ തെളിവുകള്‍ പുറത്ത്.

ബാര്‍ കോഴവിവാദത്തിനിടെ ബാര്‍മുതലാളിമാരില്‍ നിന്ന് റിപ്പോര്‍ട്ടര്‍ എംഡിയായിരിക്കേ ലക്ഷങ്ങള്‍ വാങ്ങിയതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്.ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയില്‍ നിന്ന് 20 ലക്ഷം രൂപവാങ്ങിയതായാണ് ആരോപണം. മന്ത്രിമാര്‍ കോടികള്‍ കോഴവാങ്ങിയതിനിടിയില്‍ മാധ്യമ പ്രവര്‍ത്തകനായ നികേഷ് കുമാറും ലക്ഷങ്ങല്‍ കൈപ്പറ്റിയെന്ന വാര്‍ത്ത മാധ്യമ പ്രവര്‍ത്തകരെയും ഞെട്ടിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്കുമാര്‍ ഉണ്ണി കഴിഞ്ഞ ദിവസം കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ സ്റ്റുഡിയോയിലെത്തി പണം തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. പണം തിരിച്ചു തന്നില്ലെങ്കില്‍ റിപ്പോര്‍ട്ടറിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് സമരം നടത്തുമെന്ന് ഭീഷണിപ്പെടുത്തി.. നികേഷ് പണം വാങ്ങിയ വിവരം രാജ്കുമാര്‍ ഉണ്ണി കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പണം തിരിച്ചു തന്നില്ലെങ്കില്‍ അഴീക്കോട്ടെ വോട്ടര്‍മാരെ വിവരം അറിയിക്കുമെന്ന് രാജ്കുമാര്‍ ഉണ്ണി പറഞ്ഞതായാണ് സൂചന.

റിപ്പോര്‍ട്ടര്‍ ടിവി സ്ഥാപിക്കാന്‍ പണം നല്‍കിയ ലാലി ജോസഫ് നികേഷിനെതിരെ ഇടുക്കി എസ്.പിക്ക് നല്‍കിയ പരാതിയില്‍ തൊടുപുഴ ഡി.വൈ.എസ്.പി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ലാലിയുടെ നൂറേക്കര്‍ റബ്ബര്‍ത്തോട്ടം, 20 ഏക്കര്‍ വീടുംപറമ്പും, തൊടുപുഴയാറിന് തീരത്തെ ടൂറിസം പ്ലോട്ട്, തിരുവനന്തപുരത്തെ ഫ്‌ളാറ്റ് എന്നിവ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് വേണ്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് ബാനര്‍ജി റോഡ് ശാഖയില്‍ പണയപ്പെടുത്തി വാങ്ങിയ 10 കോടി രൂപയും, പണമായി നല്‍കിയ ഒന്നര കോടി രൂപയും ഉപയോഗിച്ചാണ് റിപ്പോര്‍ട്ടര്‍ ടിവി സ്ഥാപിച്ചത്. ലാലിക്ക് നല്‍കിയ 54 ശതമാനം ഓഹരി ലാലി അറിയാതെ നികേഷ് സ്വന്തമാക്കുകയും ലാലിയുടെ ഓഹരി 2.4 ശതമാനമായി ചുരുക്കുകയും ചെയ്തു. വ്യാജരേഖ ചമച്ചും വഞ്ചന നടത്തിയുമാണ് ഓഹരിത്തട്ടിപ്പ് നടത്തിയതെന്നാണ് നികേഷിനെതിരായ കേസ്. ഈ കേസില്‍ നികേഷ് ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയെങ്കിലും സ്‌റ്റേ നീട്ടിനല്‍കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം തയ്യാറായില്ല. ദുബൈ വ്യവസായിയായിയില്‍ നിന്ന് 10 കോടി വാങ്ങിയ കേസിലും നിയമ നടപടികള്‍ തുടരുന്നുണ്ട്.

Top