![](https://dailyindianherald.com/wp-content/uploads/2016/05/nikesh.png)
കണ്ണൂര്‍: ഉമ്മന്‍ ചാണ്ടിയുടെ നോട്ടപ്പുള്ളിയാണ് താനെന്ന് അഴിക്കോട് മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാര്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ കുറെക്കാലമായി യു.ഡി.എഫിലെ ചിലരുടെ പ്രത്യേകിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നോട്ടപ്പുള്ളിയാണ് ഞാന്‍.കാരണം ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞങ്ങള്‍ എടുത്തിട്ടുള്ള അഴിമതി വിരുദ്ധ നിലപാടാണ് ഇതിനു കാരണമെന്നും നികേഷ് കുമാര്‍ വിശദീകരിക്കുന്നു.
2001ലെ നിയമസഭാതെരഞ്ഞെടുപ്പ് തൊട്ട് തുടങ്ങിയതാണിത്. അന്ന് സര്‍ക്കാറിന്റെ അഴിമതിക്കും മന്ത്രിമാര്‍ക്കെതിരെ വന്ന ലൈംഗിക ആരോപണങ്ങളിലുമൊക്കെ ശക്തമായ നിലപാടാണ് ഇന്ത്യാവിഷന്‍ സ്വീകരിച്ചിരുന്നുത്.തെരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ നടത്തിയ സര്‍വേയില്‍ 100 സീറ്റ് ഇടതുമുന്നണിക്ക് കിട്ടുമെന്നാണ് കണ്ടത്. അന്ന് ഉമ്മന്‍ ചാണ്ടിയൊക്കെ ഉറഞ്ഞുതുള്ളകയായിരുന്നു. ആ പ്രവചനം അതുപോലെ ശരിയായി.തെരഞ്ഞെടുപ്പ് തോറ്റശേഷവും അവര്‍ പ്രചരിപ്പിച്ചത് എം.വി രാഘവന്റെ മകനാണ് തങ്ങളെ തോല്‍പ്പിച്ചതെന്നായിരുന്നു.ആ വൈരാഗ്യത്തിന്റെ അലയൊലികള്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങളിലും പ്രകടമാണ്.
മാധ്യമ പ്രവര്‍ത്തനത്തിലേക്ക് വരുമ്പോള്‍ നമ്മളുടെയാക്കെ പ്രതീക്ഷകള്‍ എന്തായിരുന്നു. ഒരു വലിയ അഴിമതിക്കഥ പുറത്തുകൊണ്ടു വരിക.അതുവഴി നാടിന് രാഷ്ട്രീയക്കാര്‍ക്കും കൃത്യമായ സന്ദേശം നല്‍കുക.അതിന്റെ ഒരു ത്രില്‍ നന്നായി അനുഭവിച്ചയാളാണ് ഞാന്‍. പക്ഷേ ഇപ്പോഴോ. ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള രാഷ്ട്രീയക്കാര്‍ക്കൊക്കെ അഴിമതി ഒരു തമാശയാണ്. എത്രമാത്രം അഴിമതി നടത്തിയാലും അവര്‍ അതിനെ ചിരിച്ചു തള്ളുകയാണ്.ഒരു ഘട്ടത്തില്‍ തനിക്ക് എന്തെങ്കിലും വിവാദങ്ങള്‍ ഇല്ലാതെ ഉറക്കംവരില്ല എന്നുപോലും പാതി തമാശയായി മുഖ്യമന്ത്രി പറഞ്ഞു.ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകന് കൂടുതലായയൊന്നും പ്രവര്‍ത്തിക്കാനില്ല.ഏതെങ്കിലും ഒരു പത്രവാര്‍ത്തയെ തുടര്‍ന്ന് മന്ത്രിമാര്‍ രാജിവെക്കുന്ന കാലമൊന്നും ഇനിയുണ്ടാവില്ല.