മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി എം വി നികേഷ് കുമാര്‍; ഇനി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം

വടകര: മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ചാണ് തെരഞ്ഞെുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതെന്ന് അഴിക്കോട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാര്‍. മാധ്യമപ്രവര്‍ത്തകനായല്ല, മത്സരിക്കുന്നത്. മറിച്ച് രാഷ്ട്രീയക്കാരനായി തന്നെയാണ്. രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെടണം എന്നുള്ളതു കൊണ്ടാണ് മത്സരിക്കാന്‍ ഇറങ്ങുന്നതെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു നികേഷ് കുമാര്‍ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലും എന്തുകൊണ്ടാണ് മത്സരിക്കാന്‍ രംഗത്തിറങ്ങുന്നതെന്ന് നികേഷ് വ്യക്തമാക്കിയിരുന്നു.

നികേഷിനൊപ്പം ജില്ലയിലെ മറ്റ് ഇടതു സ്ഥാനാര്‍ത്ഥികളും ജയരാജനെ സന്ദര്‍ശിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. സിപിഐ(എം) സ്ഥാനാര്‍ത്ഥികളായ കെ.കെ. ശൈലജ (കൂത്തുപറമ്പ്), ബിനോയ് കുര്യന്‍ (പേരാവൂര്‍) എന്നിവരാണ് നികേഷിനൊപ്പം വടകരയിലെത്തി ജയരാജനെ ആദ്യം കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയരാജനില്‍ നിന്ന് അനുഗ്രഹം തേടിയ ശേഷം സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാന്‍ കണ്ണൂരിലേക്ക് മടങ്ങി. തുടര്‍ന്ന് തലശ്ശേരിയിലെ സിപിഐ(എം) സ്ഥാനാര്‍ത്ഥി എ.എന്‍. ഷംസീറും ജയരാജനെ കാണാനെത്തി. കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പി. ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഹോദരിയും മുന്‍ എംപിയുമായ പി. സതീദേവിയുടെ വടകരയിലെ വീട്ടിലാണുള്ളത്.

തന്നെ അസാന്നിധ്യം കണ്ണൂരില്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ കുറയ്ക്കില്ലെന്ന് ജയരാജന്‍ മാദ്ധ്യമങ്ങളോട്. തനിക്ക് കണ്ണൂരില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സംഭവം പ്രചരണ വിഷയമാകുമെന്നും ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ചാകും തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെന്നും ജയരാജന്‍ വ്യക്തമാക്കി.

Top