നമ്മള്‍ സ്വയം മുന്നോട്ട് വന്നാല്‍ നിറമോ ജാതിയോ തടസ്സം നില്‍ക്കില്ലെന്ന് വിനായകന്‍; പല മഹാന്മാരും ഉയര്‍ന്ന് വന്ന സമുദായമാണ് തന്റെത്

വിനായകന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് അദ്ദേഹത്തിന്റെ നിറം സിനിമയിലെ ജാതി എന്നിവയായിരുന്നു. മലയാള സിനിമ എക്കാലവും പുറത്ത് നിര്‍ത്തിയവര്‍ക്ക് കിട്ടുന്ന അംഗീകാരമാണ് ഈ പുരസ്‌കാരം എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ അതിലൊന്നും ഒരു കാര്യമില്ലെന്ന് തെളിയിക്കാന്‍ വിനായകന് കഴിഞ്ഞിരുന്നു.

തന്റെ ജാതി ആരോക്കെയോ പറഞ്ഞ് താഴ്ത്തിയതാണെന്നും അതില്‍ നിന്നും കിട്ടിയത് വേറിട്ട അനുഭവമാണെന്നുമാണ് വിനായകന്റെ അഭിപ്രായം. കേരള പട്ടിക ജാതിപട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ കോഴിക്കോട് സംഘടിപ്പിച്ച പഠന ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍. ‘എന്റെ അനുഭവം വച്ച് നമ്മളെ ആരും പിറകോട്ടു വലിക്കുകയില്ല. മുന്നോട്ടും നയിക്കില്ല. സ്വയം മുന്നോട്ടു വരണം. നിറമോ ജാതിയോ ഒന്നും തടസ്സം നില്‍ക്കില്ല.’ വിനായകന്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്ക് ജാതിയുടെ പേരില്‍ അവസരം നഷ്ടപ്പെട്ടിട്ടുമില്ല. അതിന്റെ പേരില്‍ അവസരം കിട്ടിയിട്ടുമില്ലെന്നും വിനായകന്‍ പറയുന്നു. തന്റെ ജാതി ആരോക്കെയോ പറഞ്ഞ് തരം താഴ്ത്തിയതാണ്. എന്നാല്‍ ആ ജാതിയുടെ പേരില്‍ നിന്നും തനിക്ക് ലഭിച്ചത് വേറിട്ട അനുഭവമായിരുന്നെന്ന് വിനായകന്‍ പറയുന്നു. പല മഹാന്മാരും ഉയര്‍ന്ന് വന്നത് താഴ്ന്ന സമുദായത്തില്‍ നിന്നുമാണെന്നും വിനായകന്‍ പറയുന്നു. അതൊന്നും കാണാതിരിക്കരുതെന്നും താരം പറയുന്നു.

തന്നെയാരും പിന്നിലേക്ക് നയിച്ചിട്ടില്ല. ജാതി ഏതാണേലും മുന്നോട്ട് വരണമെന്നും നിറമോ, ജാതിയോ, മതമോ ഒന്നും അവിടെ തടസ്സം നില്‍ക്കാറില്ലെന്നും വിനായകന്‍ പറയുന്നു. ഈ വര്‍ഷത്തെ സംസ്ഥാന ഫിലിം അവാര്‍ഡില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് വിനായകനായിരുന്നു. വിനായകനെ അവാര്‍ഡിന് അര്‍ഹനാക്കിയതിന് പിന്നില്‍ സോഷ്യല്‍ മീഡിയയുടെ സപ്പോര്‍ട്ട് വലിയതോതില്‍ ഉണ്ടായിരുന്നു.

Top