ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ച ശേഷം ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും, സംഘവും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിന്റെ സാന്നിധ്യത്തില്‍ നടന്ന ഈ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാണാനിടയായ പ്രധാനമന്ത്രി വിരാട് കോഹ് ലിയെയും, ടീമിന്റെയും പ്രകീര്‍ത്തിച്ച് ട്വീറ്റു ചെയ്തു.
‘ചെറുതെങ്കിലും, വളരെ ശക്തമായ ഈ പ്രവര്‍ത്തി ഏവരെയും സ്വാധീനിക്കത്തക്കതാണെന്ന്’ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെ അനുമോദനത്തിന് വിരാട് കോഹ് ലി നന്ദി അറിയിച്ച് റീട്വീറ്റ് ചെയ്തു.രാജ്യത്തിന്റെ അഭിവൃദ്ധിക്കായി തങ്ങള്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുമെന്നും വിരാട് കോഹ് ലി റീട്വീറ്റിലൂടെ അറിയിച്ചു.