രാഹുലിന്റെ ജീവിതവും ബോളിവുഡില്‍ സിനിമയാകുന്നു;പോസ്റ്ററും ടീസറും പുറത്തിറങ്ങി

മോദിയുടേയും മന്‍മോഹന്റേയും ബാല്‍ താക്കറെയ്ക്കും പിന്നാലെ രാഹുല്‍ഗാന്ധിയുടെ ജീവിത കഥയും സിനിമയാകുന്നു.  കുറച്ചുനാളുകളായി പൊളിറ്റിക്കല്‍ ബയോപിക്കുകളുടെ പിന്നാലെ ഇന്ത്യന്‍സിനിമ ചുറ്റിത്തിരിയുകയാണെന്ന് പറഞ്ഞാല്‍ വലിയ അതിശയോക്തിയുണ്ടാകില്ല. കുറെയെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സ്റ്റണ്ടുകളുമാണ്. കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ പിന്‍തുണയോടെ പുറത്തുവന്ന ചിത്രമായിരുന്നു ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍. ഡോ. മന്‍മോഹന്‍സിംഗിനെ മോശമായി ചിത്രീകരിച്ചതിനെതിരെ കോണ്‍ഗ്രസുകാര്‍ വലിയ ബഹളമുണ്ടാക്കി. എന്നാല്‍ ഇതിലും വലിയ കോലാഹലമുണ്ടാക്കിയാണ് ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതകഥ പറയുന്ന ചിത്രം താക്കറെ ഇറങ്ങിയത്.

ബാബരി മസ്ജിദ്, മണ്ണിന്റെമക്കള്‍ വാദം തുടങ്ങിയ രാഷ്ട്രീയ ചേരുവകകള്‍ തരാതരം ചേര്‍ത്തപ്പോള്‍ താക്കയ്ക്കും വിവാദത്തിന് പഞ്ഞമുണ്ടായില്ല. ഇനി തെലുങ്കിലേക്ക് വരാം. വെഎസ്ആര്‍. യാത്ര. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയെ അവതരിപ്പിച്ച്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തെലുങ്കില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമ ഹിറ്റാണ്. വൈ.എസ്ആറിന്റെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി ഒരു പൊളിറ്റിക്കല്‍ ക്യാമ്പയിനായി സിനിമയെ മാറ്റിയപ്പോള്‍ സീന്‍മാറിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ, തെലുങ്ക് സിനിമയിലെയും രാഷ്ട്രീയത്തിലെയും അതികായനായ എന്‍.ടി രാമറാവുന്റെ ബയോപിക്കിന്റെ ആദ്യഭാഗം എത്തിയെങ്കിലും വലിയ ചലനമുണ്ടാക്കാനായില്ല.

വൈ.എസ്.ആര്‍ യാത്രയുടെ തരംഗത്തില്‍ പെട്ടുപോകാതിരിക്കാന്‍ സിനിമയുടെ രണ്ടാംഭാഗമായ എന്‍.ടിആര്‍ മഹാനായകഡു റിലീസ് ചെയ്യുന്നത് അണിയറക്കാര്‍ക്ക് നീട്ടിവെക്കേണ്ടിയും വന്നു. ഇത്രയും സിനിമകളുടെ ഹാംഗ് ഓവര്‍ തീരും മുന്‍പേയാണ് രാഹുല്‍ഗാന്ധിയുടെ ബയോപിക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്. ടീസറിനെതിരെ ട്രോളുകളും വന്നുതുടങ്ങിയിട്ടുണ്ട്.മലയാളിയായ രൂപേഷ് പോളാണ് ചിത്രം ഒരുക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.

Top