മൈസ്റ്റോറിയിലെ രണ്ടാം ഗാനത്തിനു നേരെയും സൈബര്‍ ആക്രമണം. പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന മൈസ്റ്റോറിയിലെ കഥകള്‍ എന്നു തുടങ്ങുന്ന രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ഗാനമാണ് പുറത്തുവിട്ടത്. ആദ്യഗാനത്തിന് നേരെയുണ്ടായ ഡിസ്‌ലൈക്ക് ആക്രമണം രണ്ടാം ഗാനത്തിലും തുടരുകയാണ്. ഇപ്പോള്‍ തന്നെ 5000 ലോക്കും 10000 ഡിസ്ലൈക്കും ആയി. മൈ സ്‌റ്റോറിയിലെ ആദ്യ ഗാനത്തിന് 20 ലക്ഷത്തോളം കാഴ്ചക്കാരെ ഇതുവരെ യൂട്യൂബില്‍ ലഭിച്ചുകഴിഞ്ഞു. ഈ ഗാനത്തിന് ഒന്നര ലക്ഷത്തിലധികം ഡിസ്ലൈക്കുകള്‍ ലഭിച്ചപ്പോള്‍ 50000 അടുത്ത് ലൈക്കുകള്‍ മാത്രമാണ് കിട്ടിയത്. ചിത്രത്തിലെ നായികയായ പാര്‍വതിയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണിത്. ഇതിന് മാറ്റമില്ലെന്നതാണ് രണ്ടാം ഗാനത്തിന് നേരെയുള്ള ആക്രമണത്തില്‍ നിന്നും വ്യക്തമാകുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്ന പാട്ടിന് വരികള്‍ എഴുതിയത് ഹരിനാരായണനാണ്. മമ്മൂട്ടി നായകനായ കസബ സിനിമയെക്കുറിച്ചുള്ള പരാമര്‍ശമാണ് പാര്‍വതിയ്‌ക്കെതിരേ സൈബര്‍ ആക്രമണം അഴിച്ചു വിടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
മൈസ്റ്റോറിയിലെ രണ്ടാം ഗാനത്തിനു നേരെയും സൈബര്‍ ആക്രമണം; ഡിസ്‌ലൈക്കുകള്‍ കൂടുന്നു
Tags: my story film