ന്യൂഡൽഹി: ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ പുലർച്ചെ ശക്തമായ രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. റിക്ടർസ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ 5.15 നും 5.53 നും ഇടയിലാണ് രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. കൊൽക്കത്ത വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ നിന്ന് 183 കിലോമീറ്റർ കിഴക്കായിരുന്നു ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം. തൃപുര, മണിപ്പൂർ, മിസോറം, ആസാം എന്നിവിടങ്ങളിൽ ഭൂകമ്പത്തിൻറെ പ്രകമ്പനമുണ്ടായി. ഭൂചനത്തിന്റെ ദൈർഘ്യം കൂടുതലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക