ആശുപത്രിയില്‍ നിന്നും തട്ടിയെടുക്കുന്ന കുഞ്ഞുങ്ങളേയും അനാഥ കുഞ്ഞുങ്ങളെയും വിദേശികള്‍ക്ക് വില്‍പ്പന നടത്തും; മലയാളിയായ വനിതാ ഡോക്ടറുള്‍ നേതൃത്വം നല്‍കുന്ന മാഫിയ സംഘം അറസ്റ്റില്‍

മൈസൂരു: കുഞ്ഞുങ്ങളെ വില്‍പ്പന നടത്തിയ കേസില്‍ മലയാളിയായ വ്യാജ ഡോക്ടറു കൂട്ടാളികളും അറസ്റ്റിലായ ഉഷ ഫ്രാന്‍സിസ് എന്ന ഈ സ്ത്രീയടക്കം ആറു പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഉഷയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ് ഇന്നലെ കുഞ്ഞിനെ മരുന്നുപെട്ടിയിലാക്കി കൊണ്ടുപോകവെ നഞ്ചന്‍ഗുഡില്‍ പിടിയിലായി. ഉഷ ലാബ് ടെക്നീഷ്യന്‍ കോഴ്സ് കഴിഞ്ഞു മൈസൂരു മണ്ഡി മൊഹല്ല പുലികേശി റോഡില്‍ ക്ലിനിക് നടത്തുകയായിരുന്നു. ഇവിടത്തെ രണ്ടു നഴ്സുമാരും മറ്റ് ആശുപത്രികളിലെ രണ്ടു ഡ്രൈവര്‍മാരും സര്‍ക്കാര്‍ ആശുപത്രിയിലെ സോഷ്യല്‍ വര്‍ക്കറുമാണു കഴിഞ്ഞദിവസം അറസ്റ്റിലായ മറ്റുള്ളവര്‍.

വിദേശികള്‍ക്കും മലയാളികള്‍ക്കുമടക്കം ഇരുപതിലേറെ കുഞ്ഞുങ്ങളെ വിറ്റതായാണു സംശയം. ദരിദ്ര സ്ത്രീകള്‍ക്കു പ്രസവ ശുശ്രൂഷ നടത്തിയ ശേഷം കുഞ്ഞുങ്ങളെ വിലപേശി വാങ്ങിയിട്ടുമുണ്ട്. മൈസൂരുവിന്റെ സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി എസ്പി രവി ഡി.ചന്നവര്‍ അറിയിച്ചു. ഏപ്രിലില്‍ നഞ്ചന്‍ഗുഡില്‍ നിന്നു മൂന്നുവയസ്സുകാരനെ കാണാതായ കേസിലെ അന്വേഷണമാണു റാക്കറ്റിലേക്കു വഴിതുറന്നത്. ഭിക്ഷാടകരുടെ മക്കളും അനാഥ കുട്ടികളുമായിരുന്നു പ്രധാന ഇരകള്‍. കുട്ടികളെ നഷ്ടപ്പെട്ട എല്ലാവരും പരാതി നല്‍കിയിട്ടില്ല. അന്വേഷണത്തിനു വനിതാ ശിശുക്ഷേമ വകുപ്പിന്റെയും ബാലമന്ദിരങ്ങളുടെയും സഹായവും പൊലീസ് തേടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെയും ബെംഗളൂരുവിലെയും കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കായിരുന്നു മിക്ക കുട്ടികളെയും വിറ്റിരുന്നത്. വിദേശികള്‍ക്കും ഇവര്‍ കുട്ടികളെ കൈമാറിയിരുന്നു. ആശുപത്രിയില്‍ നഴ്സുമാരുമാരായ ശ്രീമതി, രേണുക എന്നിവരായിരുന്നു ഉഷയെ സഹായിച്ചിരുന്നത്. ആശുപത്രികള്‍ക്കും സംഭവത്തില്‍ പങ്കുണ്ടോയെന്നു പൊലീസ് സംശയിക്കുന്നുണ്ട്. ഉഷയുടെ സ്വകാര്യ ക്ലിനിക്കിനെതിരെ കര്‍ണാടക സ്വകാര്യ മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം നടപടിയെടുക്കുമെന്നു ജില്ലാ ആരോഗ്യ ഓഫിസര്‍ ഡോ. ബി. ബസവരാജു പറഞ്ഞു.
മൈസൂരു പൊലീസ് അറസ്റ്റുചെയ്ത കുട്ടികളെ കടത്തുന്ന സംഘം കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി സൂചന. മൈസൂരുവിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ഇവര്‍ 20ലധികം കുട്ടികളെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവന്ന വിവരം. ലാബ് ടെക്നീഷ്യനായ ഉഷ, നഴ്സുമാരായ ശ്രീമതി, രേണുക, മോഹന്‍, മഹേഷ്, വെങ്കിടേഷ് എന്നിവരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ക്കു പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഭിക്ഷാടകരുടെ കുട്ടികളെയും അനാഥ കുട്ടികളെയുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അച്ഛനോ അമ്മയോ മാത്രമുള്ള കുട്ടികളെയും സംഘം തട്ടിയെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേസിന്റെ അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നാലംഗ സംഘം രൂപവത്കരിച്ചിട്ടുണ്ട്. എ.എസ്പി മാരായ കലാ കൃഷ്ണവേണി, ദിവ്യ സാറാ തോമസ്, നഞ്ചന്‍കോട് ഇന്‍സ്പെക്ടര്‍ രവികുമാര്‍, ജില്ലാ കുറ്റാന്വേഷണ ബ്യൂറോ ഇന്‍സ്പെക്ടര്‍ ഗോപാലകൃഷ്ണ എന്നിവരാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

Top