ന്യൂഡല്‍ഹി: ജയലളിതയുടെ മരണം കൊലപാതകമാ ണെന്ന ആരോപണങ്ങള്‍ക്ക് പുതിയ തെളിവായി മാധ്യമപ്രവര്‍ത്തക ബര്‍ഗ ദത്ത് സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്താണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ ക്കിടയാക്കുന്നത്. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് തന്നെ ജയലളിതയ്ക്ക് തെറ്റായ മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പോ നിര്‍ദേശമോ ഇല്ലാതെ നല്‍കിയിരുന്നെന്നാണ് ബര്‍ഖ ദത്ത് ഇമെയിലില്‍ പറയുന്നത്. ഹാക്കര്‍മാര്‍ ചോര്‍ത്തിയ ഇമെയിലുകളിലാണ് ഈ വിവരങ്ങളുളളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രമേഹത്തിനുള്ള മരുന്ന് എന്ന പേരിലാണ് മരുന്ന് നല്‍കിയിരുന്നതെന്നും മെയിലില്‍ പറയുന്നു. അപ്പോളോ റെഡ്ഡി സഹോദരിമാരില്‍ ഒരാളാണ് തന്നോട് ഇതു വെളിപ്പെടുത്തിയതെന്നാണ് ദത്തിന്റെ മെയിലില്‍ ഉള്ളത്. അപ്പോളോയുടെ ഉടമയായ പ്രതാപ് സി റെഡ്ഡിയും രഹസ്യമായി തന്നോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു.
ജയയുടെ ശരീരം എംബാം ചെയ്തിരുന്നെന്ന വിവാദം സംസ്‌കാരത്തിനു രണ്ടുദിവസത്തിനുശേഷം ഉയര്‍ന്നിരുന്നു. അഞ്ചു ദിവസങ്ങള്‍ക്കു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നെന്നും വാര്‍ത്ത മൂടിവയ്ക്കു കയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ ജയലളിതയെ സ്ലോ പോയിസന്‍ കുത്തിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് തെഹല്‍ക്കയും വര്‍ഷങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.