
കൊച്ചി :സഹായ വാഗ്ദാനവുമായി തന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ രക്തബന്ധുവിനെ അയച്ചിരുന്നതായി ഹൈന്ദവ പ്രഭാഷകനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ സ്ഥാപകനുമായ എന്‍.ഗോപാലകൃഷ്ണന്‍.
കണ്ണൂരില്‍ ജോലി ചെയ്യുന്ന പിണറായിയുടെ അടുത്ത ബന്ധുവാണ് തന്നെ കാണാന്‍ വന്നത്. പിണറായിയുടെ നിര്‍ദ്ദേശപ്രകാരമാണ് വന്നതെന്ന് ബന്ധു പറഞ്ഞതായി മേയ് 25 ന് തന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.
Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍
കണ്ണൂര്‍ വളപട്ടണം അമ്പലത്തിലും സുന്ദരേശ്വര ക്ഷേത്രത്തിലും തന്റെ പ്രഭാഷണം നടക്കുമ്പോള്‍ അച്ഛനോടൊപ്പം ഈ ബന്ധുവും വേദിയുടെ മുന്നില്‍ത്തന്നെ ഉണ്ടാവും. പിണറായിയുടെ കാര്യം പറയുമ്പോള്‍ സദസ്യര്‍ തങ്ങളെ നോക്കി ചിരിക്കുമെന്നുമൊക്കെ ബന്ധു പറഞ്ഞ കാര്യവും ഗോപാലകൃഷ്ണന്‍ വീഡിയോയില്‍ വെളിപ്പെടുത്തുന്നു.
രാഷ്ട്രത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്നത് തന്നാലാവും വിധം ചെയ്തു തരാമെന്ന പിണറായിയുടെ ബന്ധുവിന്റെ വാഗ്ദാനം കൂടി കേട്ടപ്പോള്‍ ഇലക്ട്രിക് ഷോക്കറ്റതുപോലെയാണ് തോന്നിയെന്നും പിണറായി വിജയന്‍റെ പ്രയാണം. എന്ന പേരിലുള്ള വീഡിയോയില്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/