സിനിമാ ഡെസ്‌ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദികളുടെ വിലക്കും, ഐഎസ് ഭീഷണിയും മൂലം പാക്കിസ്ഥാനിൽ നിന്നുള്ള മുസ്ലീം നീലച്ചിത്ര നായിക നാദിയ അലി അഭിനയം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. വിദേശ മാധ്യമങ്ങൾക്കും വെബ് സൈറ്റിനും നൽകിയ അഭിമുഖത്തിലാണ് 25 കാരി തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയത്. ശരീരം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിച്ചു വേണം അഭിനയിക്കാനെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.
ലോസ് ഏഞ്ചൽസിൽ സ്ഥിര താമസമാക്കിയ മുസ്ലീം യുവതിയും പാക്കിസ്ഥാനിലെ ഇസ്ലാമബാദ് സ്വദേശിയുമായ നാദിയ അലിയാണ് ഭീഷണിയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്നത്. അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ വിദ്യാഭ്യാസത്തിനായി എത്തിച്ചേർന്ന നാദിയ അലി, രണ്ടര വർഷം മുൻപാണ് മോഡലിംങ് രംഗത്തേയ്ക്കു തിരിഞ്ഞത്. പിന്നീട് ഇവർ നീലച്ചിത്രങ്ങളിൽ അഭിനയിക്കാൻ തീരുമാനിച്ച് രംഗത്ത് എത്തുകയായിരുന്നു. രണ്ടര വർഷം കൊണ്ടു തന്നെ യുഎസിലെ അറിയപ്പെടുന്ന മോഡലും നീലച്ചിത്ര നായികയുമായി പേരെടുത്തു കഴിഞ്ഞിരുന്നു. വിദ്യാഭ്യാസത്തിനും കുടുംബം നോക്കുന്നതിനുമുള്ള പണം ഇവർ കണ്ടെത്തിയിരുന്നതും ഇത്തരത്തിൽ സിനിമകളിൽ അഭിനയിച്ചായിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇവരുടെ പാക്കിസ്ഥാനിലെ വീട്ടിൽ ഒരു വിഭാഗം മതപ്രഭാഷകർ കഴിഞ്ഞ ദിവസം എത്തിയത്. നിങ്ങളുടെ മകൾ അശ്ലീല ചിത്രങ്ങളിലെ നായികയാണെന്നും അതുകൊണ്ടു തന്നെ കുടുംബത്തെ ഊരുവിലക്കുകയാണെന്നുമായിരുന്നു ഇവർ ഭീഷണി മുഴക്കിയത്. ഇതേ തുടർന്നു കുടുംബം വിവരം പെൺകുട്ടിയെ അറിയിച്ചു. എന്നാൽ, ഭീഷണി കാര്യമായി എടുക്കേണ്ടെന്നായിരുന്നു ഇവരുടെ മറുപടി. തൊട്ടടുത്ത ദിവസം തന്നെ പാക്കിസ്ഥാൻ ടെലിവിഷനിൽ അർധനഗ്നയായി നാദിയായുടെ പരസ്യം എത്തിയതാണ് വീണ്ടും വിവാദം സൃഷ്ടിച്ചത്. അടിവസ്ത്ര നിർമാണ കമ്പനിയുടെ മോഡലായി നാദിയ എത്തിയതോടെ ഇവരുടെ വീട്ടിൽ ആയുധ ധാരികളായ രണ്ടംഗ സംഘം എത്തി മകളെ വധിക്കുമെന്നു ഭീഷണി മുഴക്കി.
ഇതേ തുടർന്നു ഭയന്നു വിറച്ച ബന്ധുക്കൾ നാദിയ അലി ബന്ധുക്കളോടു പാക്കിസ്ഥാനിൽ നിന്നു അമേരിക്കയിലേയ്ക്കു പോരാൻ നിർദേശിച്ചു. എന്നാൽ, ബന്ധുക്കളെ തടഞ്ഞു വച്ച സംഘം ഇവരെ വധിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടെ നാദിയായുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു ചുവട്ടിലും ചില സംഘങ്ങൾ ഭീഷണിയുമായി എത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് നാദിയ താൻ അഭിനയം നിർത്തുകയാണെന്നു പ്രഖ്യാപിച്ചത്. അഞ്ചു നേരവും നിസ്‌കരിക്കുന്ന, അള്ളാഹുവിനെ വിശ്വസിക്കുന്ന ദൈവ വിശ്വാസിയാണ് ഞാൻ.. ജീവിതത്തിൽ ഒരിക്കലും അള്ളാഹുവിനെ തള്ളിപ്പറഞ്ഞിട്ടില്ല. പക്ഷേ, തൊഴിൽ ചെയ്ത് ജീവിക്കാൻ എന്നെ ഇവർ അനുവദിക്കുന്നില്ല.. വികാര നിർഭരയായി നാദിയ. ബ്രിട്ടീഷ് മാധ്യമങ്ങൾക്കു മുന്നിലാണ് നാദിയ പൊട്ടിക്കരഞ്ഞത്.