നെയില്‍ ആര്‍ട്ടുകള്‍ ഫാഷന്‍ ലോകം തന്നെ കീഴടക്കിയിരിക്കുകയാണ്. നഖങ്ങളില്‍ ചിത്രപ്പണികള്‍ നടത്തി സുന്ദരമാക്കുന്നതിനെയാണ് നെയില്‍ ആര്‍ട്ട് എന്ന് വിളിക്കുന്നത്. നഖം വളര്‍ത്തി അതില്‍ പല ചിത്രങ്ങള്‍ വരയ്ക്കുന്നതിനപ്പുറം വലിയ പരീക്ഷണങ്ങളൊന്നും ആരും നടത്താറില്ല. എന്നാലിപ്പോള്‍ റഷ്യയിലുള്ള ഒരു മാനിക്കൂര്‍ വിദഗ്ദ്ധ നെയില്‍ സണ്ണിയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. നഖത്തില്‍ പ്രസവത്തിന്റെ ചിത്രമാണ് ഇവര്‍ കൊത്തിയത്. ആശുപത്രി വേഷമണിഞ്ഞ ഒരു സ്ത്രീയുടെയും പൊക്കിള്‍ വിച്ഛേദിക്കാത്ത കുഞ്ഞിന്റെ രൂപവുമാണ് ഇവര്‍ നഖത്തില്‍ ഉണ്ടാക്കിയെടുത്തത്. ഏറെ നേരം സമയമെടുത്താണ് ഇവരിത് ചെയ്തത്. എന്നാല്‍ ഈ കലാരൂപം സോഷ്യല്‍ ലോകത്തിന് അത്ര പിടിച്ചില്ല. നഖത്തില്‍ ഇത്തരം ഭീകരകലയുടെ ആവശ്യമില്ല, ലളിതമായതാണ് ചേരുകയെന്നാണ് ഭൂരിപക്ഷാഭിപ്രായം.
https://www.instagram.com/p/BsvjExknCRn/?utm_source=ig_embed&utm_campaign=embed_video_watch_again