എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതിന് പിന്നാലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്നും കാണാതായ നജീബിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് സിബിഐ. നജീബിനെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സിബിഐ പാരിതോഷികം പ്രഖ്യാപിച്ചത്. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവെക്കുമെന്ന് അറിയിപ്പില്‍ പറയുന്നുണ്ട്. ഡല്‍ഹിയിലെ ലോധി റോഡിലുള്ള സിബിഐ ഓഫീസിലാണ് വിവരം അറിയിക്കേണ്ടതെന്നും അറിയിപ്പില്‍ പറയുന്നു. നേരത്തെ, നജീബിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡല്‍ഹി പോലീസ് 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15 നാണ് ജെഎന്‍യു ബയോ ടെക്നോളജി വിദ്യാര്‍ത്ഥിയായ നജീബിനെ ക്യാപസില്‍ നിന്നും കാണാതായത്. ജെഎന്‍യു ഹോസ്റ്റലില്‍ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെ നജീബിനെ കാണാതാവുകയായിരുന്നു.
അന്വേഷിച്ച് മടുത്തു; നജീബിനെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് സിബിഐ
Tags: najeeb case