ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് ഇന്ന് പരോളിൽ പുറത്തിറങ്ങും. ഒരുമാസത്തെ പരോൾ ആണ് നളിനിക്ക് മദ്രാസ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനാണ് പരോൾ.
മകൾക്ക് പരോൾ നൽകണമെന്ന് അഭ്യര്‍ഥിച്ച് അമ്മ പദ്മ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേതുടർന്ന് ഇളവ് ലഭിച്ചത്. സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്ന വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതു രണ്ടാം തവണയാണ് ഇവർക്കു പരോൾ ലഭിക്കുന്നത്. വെല്ലൂരിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമായിരിക്കും നളിനി താമസിക്കുക.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക