നമിതയുടെ ആ സ്വഭാവം എനിക്കിഷ്ടമല്ല; എങ്ങനെയെങ്കിലും അവള്‍ പുറത്താകണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്: മനസ്സ് തുറന്ന് വീര്‍…

തെന്നിന്ത്യന്‍ നടി നമിതയും നടനും നിര്‍മാതാവുമായ വീറും വിവാഹിതരായത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേക്കെത്തുകയും പിന്നീട് വിവാഹത്തില്‍ കലാശിക്കുകയുമായിരുന്നു. തിരുപ്പതിയില്‍ വെച്ചായിരുന്നു വിവാഹം. പ്രമുഖ താരങ്ങളും ബിഗ്‌ബോസ് മത്സരാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹ ശേഷം വീറും നമിതയും നിരവധി അഭിമുഖങ്ങള്‍ നല്‍കി. ഇരുവരുടെയും പ്രണയവും ജീവിതത്തെക്കുറിച്ചും പങ്കുവെച്ചു. അക്കൂട്ടത്തില്‍ നമിതയില്‍ ഇഷ്ടപ്പെടാത്ത ഒരു സ്വഭാവത്തെക്കുറിച്ച് വീര്‍ പറഞ്ഞു. കൂടാതെ ബിഗ്‌ബോസില്‍ നമിത പങ്കെടുത്തതും അബദ്ധമായെന്നും അദ്ദേഹം പറഞ്ഞു. നമിതയുടെ ഒരു മൈനസ് പോയന്റ് എന്തെന്നുവെച്ചാല്‍ അവള്‍ക്ക് വിശപ്പ് താങ്ങാനാവില്ല. ആ സമയത്ത് മറ്റുള്ളവര്‍ ദേഷ്യപ്പെടുമ്പോള്‍ തിരിച്ച് ദേഷ്യപ്പെടും. ആ സമയത്ത് പറയുന്ന വാക്കുകള്‍ എന്താണെന്ന് നമിതയ്ക്ക് പോലും അറിയില്ല. അതൊക്കെ ഓരോര്‍ത്തരുടെ സ്വഭാവമാണ്. അതിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജനങ്ങള്‍ മനസ്സിലാക്കുകയാണെങ്കില്‍ ഓകെ. അല്ലെങ്കില്‍ വേണ്ട. ബിഗ്‌ബോസിലെ നമിതയെ കണ്ടപ്പോള്‍ എങ്ങനെയെങ്കിലും പുറത്തുവന്നാല്‍ മതിയെന്നായിരുന്നു. അവള്‍ എന്തുകാര്യവും മുഖത്ത് നോക്കി പറയുന്നയാളാണ്. പേരിന് മാത്രമാണ് അതൊരു റിയാലിറ്റി. വെറും കളി മാത്രമായിരുന്നു അത്. പലതും മറച്ചുവെച്ചു. 24 മണിക്കൂര്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമായിരുന്നു. വീര്‍ പറഞ്ഞു. സത്യം പറയുമ്പോള്‍ എല്ലാവരുടെയും പിന്തുണ ലഭിക്കണമെന്നില്ലെന്ന് നമിതയും പറഞ്ഞു. ജനങ്ങളുടെ വിചാരം ഞാന്‍ സിനിമയില്‍ ഓവര്‍ ഗ്ലാമര്‍ ആണ്. യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെ തന്നെയാണെന്ന് ആണ്. അത് ശരിയല്ല. സിനിമയില്‍ രീതിയില്‍ അല്ല എന്റെ ജീവിതം. ഒരാള്‍ എന്നെ സ്‌നേഹിക്കുകയാണെങ്കിലും ഞാന്‍ തിരിച്ചും സ്‌നേഹിക്കും. പക്ഷേ മോശം സ്വഭാവം പ്രകടിപ്പിക്കുകയാണെങ്കില്‍ ഞാന്‍ അടുപ്പിക്കില്ല. നിനക്ക് എന്തുവേണമെങ്കിലും ചെയ്യാം, എന്നെ ഉപദ്രവിക്കരുത് എന്നുപറഞ്ഞ് മാറിനില്‍ക്കും. നമിത പറഞ്ഞു.

Top