നമിതയെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ വാടകക്കാരൻ: ഇറക്കി വിടരുതെന്നു കോടതി

സ്വന്തം ലേഖകൻ

തെന്നിന്ത്യൻ ഗ്ലാമർ താരം നമിതയെ സ്വന്തം വീട്ടിൽ നിന്നും ഇറക്കി വിടാൻ കെട്ടിട ഉടമ നടപടി തുടങ്ങി. ഒടുവിൽ നമിതയുടെ പരാതിയെ തുടർന്നു പ്രശ്‌നത്തിൽ കോടതി തന്നെ ഇടപെട്ടു. നാഗംബക്കത്തുള്ള തന്റെ താമസസ്ഥലത്തു നിന്ന് നമിതയെ ഭീഷണിപ്പെടുത്തി ഇറക്കിവിടാനുള്ള വീട്ടുടമ കറുപ്പയ്യ നാഗരത്‌നത്തിന്റെ ശ്രമത്തെയാണ് കോടതി നേരിട്ടിടപെട്ട് വിലക്കിയിരിക്കുന്നത്. നമിതയെ വീട്ടിൽ നിന്നിറക്കി വിടുന്നത് തടഞ്ഞ കോടതി ജനുവരി പന്ത്രണ്ട് വരെ അവിടെ താമസിക്കാൻ അനുവാദവും നൽകിയിട്ടുണ്ട്. 12ന് കേസ് വീണ്ടും പരിഗണിക്കും.
പ്രത്യേകിച്ചൊരു കാരണവുമില്ലാതെയാണ് തന്നോട് ഇറങ്ങിപ്പോകാൻ ഉടമ പറയുന്നതെന്ന് നമിത പറഞ്ഞു. മാസം 15,000 രൂപ കൃത്യമായി വാടക കൊടുത്താണ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കഴിഞ്ഞു വന്നത്. ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട വീട്ടുടമസ്ഥൻ പലപ്പോഴും സഹായികളെ വിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുമെന്നും വേണ്ടിവന്നാൽ ബലം പ്രയേഗിച്ച് ഇറക്കിവിടുമെന്നും അയാൾ പറഞ്ഞിരുന്നുവെന്ന് നമിത പാരാതിയിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യാതൊരു പ്രതിഫലവും വാങ്ങാതെ ഉടമസ്ഥന്റെ ആവശ്യ പ്രകാരം നിരവധി സ്ഥലങ്ങളിൽ ഉദ്ഘാടനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എന്നിട്ടു പോലും ഒരു ദയയും കാണിക്കാൻ അയാൾ തയാറാകുന്നില്ല. പെട്ടെന്നിറക്കി വിട്ടാൽ തന്റെ കാര്യം വലിയ കഷ്ടത്തിലാകുമെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നും നമിത മാധ്യമങ്ങളോട് പറഞ്ഞു.

Top