നന്ദന്‍കോട് അരുംകൊല; വിദേശത്തെ ജോലി സംബന്ധിച്ചും തര്‍ക്കം

ജനറല്‍ ആശുപത്രിയില്‍ നിന്ന് ആര്‍.എം.ഒ. ആയി വിരമിച്ച ഡോ. ജീന്‍ പദ്മയും ചൈനയില്‍ നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ മകള്‍ കരോളിനും വിദേശത്ത് ജോലിക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് സമീപവാസികള്‍. ഇക്കാര്യത്തില്‍ അമ്മയും മകന്‍ കേഡലും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചു.

സൗദി അറേബ്യയിലും ബ്രൂണൈയിലും ജോലി ചെയ്തിരുന്ന ജീന്‍ പദ്മ കരാര്‍ കാലാവധി കഴിഞ്ഞപ്പോഴാണ് നാട്ടിലെത്തിയതും മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കിയിരുന്നതും. എന്നാല്‍ ഏതാനും മാസങ്ങളായി വീണ്ടും ബ്രൂണൈയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു അവരെന്നും പോലീസ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീണ്ടും ജോലിക്കായി ബ്രൂണൈയില്‍ പോകുമ്പോള്‍ ചൈനയില്‍ നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ മകളെകൂടി കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നു. ഇരുവരും വീണ്ടും വിദേശത്തേക്ക് പോകുന്നതിനെ കേഡല്‍ എതിര്‍ക്കുകയും അതിന്റെ പേരില്‍ വീട്ടില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തതായാണ് പോലീസിന് നാട്ടുകാര്‍ നല്‍കിയ വിവരം. ഇത് കൊലപാതകത്തിന് കാരണമായിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം കേഡലും വിദേശത്ത് ബിസിനസ് തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നതായും ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വീട്ടുകാരില്‍ നിന്ന് എതിര്‍പ്പുണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Top