സ്വന്തം ലേഖകൻ
മുംബൈ: വിവാഹങ്ങളും വിവാഹ മോചനങ്ങളും പുതുമയല്ലാത്ത സിനിമാ മേഖലയൽ മറ്റൊരു വിവാഹ മോചന വാർത്ത കൂടി. നടി നന്ദിതാ ദാസാണ് വിവാഹ മോചിതയാകുകയാണെന്ന വാർത്ത പുറത്തു വിട്ടത്. രണ്ടാം ഭർത്താവിനെയാണ് ഇപ്പോൾ നന്ദിത ഉപേക്ഷിക്കുന്നത്. താനും ഭർത്താവ് സുബോധ് മസ്‌കാരയും വേർപിരിയുകയാണെന്ന വാർത്ത് പുറത്തുവിട്ടാണ് നടിയും സംവിധായികയുമായ നന്ദിതാദാസ് പുതുവർഷദിനത്തിൽ ആരാധകരെ അമ്പരപ്പിച്ചത്.
2010ലാണിലാണ് നന്ദിത സുബോധിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ആറുവയസുള്ള ഒരു മകനുമുണ്ട്. നന്ദിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2002ൽ സൗമ്യസെന്നിനെ വിവാഹം കഴിച്ചിരുന്നുവെങ്കിലും അഞ്ചു വർഷം മാത്രമായിരുന്നു ആ ദാമ്പത്യത്തിന്റെ ആയുസ്. പിന്നീടാണ് വ്യവസായിയായ സുബോധിനെ പരിചയപ്പെടുന്നതതും വിവാഹം കഴിക്കുന്നതും.നന്ദിതയുടെ വിവാഹമോചന വാർത്ത ഒരു ദേശീയ മാധ്യമം സ്ഥിരീകിച്ചിട്ടുണ്ട്. എന്നാൽ വേർപിരിയലിനുള്ള കാരണം വ്യക്തമല്ല.വേർപിരിയാനുള്ള തീരുമാനത്തെ വേദനാജനകം എന്നാണ് നന്ദിത വിശേഷിപ്പിച്ചത്. മകനാണു തങ്ങൾ രണ്ടു പേരും മുൻഗണന നൽകുന്നതെന്നും നന്ദിത പറയുന്നു. ഇന്ത്യയിലെ മികച്ച അഭിനേത്രിമാരിൽ ഒരാളായി കണക്കാക്കുന്ന നന്ദിത സാമൂഹ്യപ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമാണ്.