കോട്ടയം : പാചകവാതകത്തിന്റെ അന്യായമായ വില വർദ്ധനവ് താങ്ങാനാവുന്നില്ലെന്നും, കേന്ദ്ര സർക്കാർ സബ്‌സിഡി പുന:സ്ഥാപിക്കണമെന്നും നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷീബാ ലിയോൺ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ഐഷാ ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു.
എൻ സി പി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടുർ , സംസ്ഥന നിർവ്വാഹക സമിതി അംഗങ്ങളായ പി.കെ ആനന്ദക്കുട്ടൻ, പി.ഓ .രാജേന്ദ്രൻ , മഹിളാ കോൺഗ്രസ്സ് സംസ്ഥന സെക്രട്ടറി ബീനാ ജോബി, ജില്ലാ ഭാരവാഹികളായ ജയശ്രീ രമേശ്, രുഗ്മിണി അമ്മ, ലിസ്സി തോമസ്, ഇന്ദിര ഗോപാലകൃഷ്ണൻ , ശ്യാമ വിഷ്ണു, ജിൻസ്‌മോൾ ഫിലിപ്പ്, സുഷ്മ രാജേഷ് എന്നിവർ പ്രസംഗിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക