നാരദയിലെ കൊച്ചു മുതലാളിയും കുട്ടിസഖാക്കളും വായിച്ചറിയാന്‍….

മാധ്യമ സ്ഥാപനത്തില്‍ പോലും കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ലേ….? ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാദര ന്യൂസിനെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കുന്നത് ഇതാണ്….തൊഴില്‍ സ്ഥാപനത്തില്‍ സ്ത്രികള്‍ക്ക് സുരക്ഷിതത്വ പ്രശ്‌നങ്ങളുണ്ടായാല്‍ ആദ്യം പരാതി നല്‍കേണ്ടത് സ്ഥാപന മേധാവിയ്ക്കാണ്……..ഇതിനു പിന്നാലെയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്….

നാരദയിലും സംഭവിച്ചത് അതാണ് പക്ഷെ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും നീക്കം നടന്നു…..തലസ്ഥാനത്തെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും നാരദയില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുമറിയാവുന്ന സംഭവമാണ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ശാരിരിക അതിക്രമം… ഇത് വാര്‍ത്തയാക്കുക എന്നതും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നതും ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവില്‍ ഞങ്ങള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാര്‍ത്ത വന്നതിനു പിന്നാലെ വിളറിപൂണ്ട നാരദ എഡിറ്റോറിയില്‍ എന്ന പേരില്‍ വിളമ്പിയ കാളകൂടത്തിന് ഞങ്ങള്‍ മറുപടി പറയുന്നില്ലെങ്കിലും ചില വെല്ലുവിളികള്‍ ഞങ്ങള്‍ക്ക് ഏറ്റെടുത്തേ തീരു….നാരദ എന്ന ‘മഹാ’ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വ്യാജമായുണ്ടാക്കിയ കഥയാണ് പീഡന വാര്‍ത്ത എന്നാണ് നാദരയിലെ ആസ്ഥാന ബുദ്ധീജീവികള്‍ കണ്ടെത്തിയിരിക്കുന്നത്. അവരുടെ വെല്ലുവിളി ഏറ്റെടുത്ത് പരാതിയുടെ കോപ്പി ഞങ്ങള്‍ പുറത്ത് വിട്ടിരുന്നു..

നാരദക്കെതിരെ ഉയര്‍ന്ന മറ്റൊരു ആരോപണമാണ് ഇടതുപക്ഷ മുഖമൂടിയണിഞ്ഞ് ബ്ലാക് മെയിലിങും പണം തട്ടലും. ഹനുമാന്‍ സേന എന്ന സംഘടനയേയും തിരുവനന്തപുരത്തെ ഒരു സ്വാമിയേയും ഇടനിലക്കാരനാക്കി തലസ്ഥാനത്തെ വി ഐ പികളെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയെന്ന ആരോപണത്തിലും ഞങ്ങള്‍ വിട്ടുവീഴ്ച്ചയില്ലാതെ ഉറച്ച് നില്‍ക്കുന്നു. ഡല്‍ഹിയില്‍ നിന്ന് പെണ്‍കുട്ടികളെ ഇറക്കി നേതാക്കളെയും ഐഎഎസ് ഉദോഗസ്ഥരെയും ഹണിട്രാപ്പില്‍ കുടുകുന്നതല്ല മാധ്യമ പ്രവര്‍ത്തനം. ഇത് കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും അപമാനമാണ് ആ നെറികേടാണ് നാരദയും കൂട്ടരും ചെയ്ത്കൊണ്ടിരിക്കുന്നത്. കിട്ടുന്ന ശമ്പളത്തിന്റെ കനമറിഞ്ഞ് എന്ത് നെറികേടിനും സമ്മതം മൂളാന്‍ കുറച്ച് കുട്ടിസഖാക്കളും കൂടിയായതോടെ എന്തും ചെയ്യാമെന്നാണ് ഇവരുടെ ധാരണ…വീട്ടില്‍ ചൊറിയും കുത്തിയിരിക്കുന്നവര്‍ക്ക് അമ്പതിനായിരത്തിന് മേലെ ശമ്പളം കിട്ടിയാല്‍ പിന്നെ എല്ലാം മുതലാളി പറയുന്നതാണ്…അത് അവരുടെ ഗതികേട് എന്ന് കരുതാനാണ് ഞങ്ങള്‍ക്ക് ആഗ്രഹം.

ഇടതു മുഖമൂടിയണിഞ്ഞ് സഖാക്കളായ സൈബര്‍ പോരാളികള്‍ക്ക് ലക്ഷങ്ങള്‍ ദുബായില്‍ നിന്ന് ശമ്പളമായി വരുന്നത് ഈ നെറികെട്ട പണമാണെന്ന് നാരദയ്ക്കുവേണ്ടി ആക്ടിവിസം കാണിക്കുന്നവര്‍ എന്നാണ് തിരിച്ചറിയുക. ഞെട്ടിയ്ക്കുന്ന ശമ്പളവും ജോലിയുമാണ് വലുതെന്ന് വിചാരിക്കുന്ന കപട ആക്ടീവിസ്റ്റുകളോട് സഹതാപം മാത്രമേ ഞങ്ങള്‍ക്കുള്ളൂ.. ബ്ലാക്‌മെയിലിങ്ങിലൂടെ നേടിയ കള്ളപ്പണമുണ്ടെങ്കില്‍ അതെവിടെ എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് ദുബായില്‍ എന്തിനാണ് നാരദ ആസ്ഥാനമാക്കിയതെന്ന മറുചോദ്യം മാത്രമാണ്…

കേരളത്തില്‍ മാന്യമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്ന പത്ര പ്രവര്‍ത്തര്‍ക്കും സ്ഥാപനങ്ങള്‍ക്കുവേണ്ടി നാരദക്കെതിരായ ഹണിട്രാപ്പ് വാര്‍ത്തയില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. ഭീഷണിയും ബ്ലാക്മെയിലിങ്ങും മാത്രം കൈമുതലായ പത്രത്തിന് പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് ഒന്നുമറിയാത്ത സഖാക്കളെ ഇരയാക്കിയത് എന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ക്ക് താല്‍പ്പര്യം. അതിനപ്പുറം കേസില്‍ കുടുക്കുമെന്ന ഭീഷണിയും കള്ളക്കഥകള്‍ എഴുതി നാറ്റിക്കുമെന്ന മുന്നറിയിപ്പുകളും ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുല്ലുവില പോലും നല്‍കുന്നില്ല…. ബിഷപ്പ് കെപി യോഹനാന് നോബല്‍ സമ്മാനം നല്‍കണമെന്ന് വാദിച്ച മഹാന്‍ ഡല്‍ഹിയില്‍ ഇവര്‍ക്കുവേണ്ടി കേസ് നടത്താന്‍ സ്വന്തം സുഹൃത്തായ വക്കീലിനെ ഏര്‍പ്പാടാക്കി കൊടുത്ത എഡിറ്റര്‍ (സൗമ്യകേസില്‍ വിവാദനായകനായ അഭിഭാഷകന്‍) ഇങ്ങനെ പണത്തിനുവേണ്ടി എന്തും ചെയ്യുമെന്നതിന്റെ ഏറ്റവും വല്ലിയ തെളിവുകളല്ലേ…….ഉദാത്ത മാധ്യമ പ്രവര്‍ത്തനത്തിന്റെ മാതൃകയാണെന്ന് വീമ്പിളക്കുന്നവര്‍ തന്നെയല്ലേ ഇതെല്ലാം ചെയ്തത്…..ആദ്യം നെഗറ്റീവ് വാര്‍ത്തകളെഴുതുക പീന്നീട് പാടിപുകഴ്ത്തുക വീണ്ടും നെഗറ്റീവെഴുതി ഭീഷണിപ്പെടുത്തുക…ഇതല്ലേ നിങ്ങളുടെ സംഘം ചെയ്തുകൊണ്ടിരിക്കുന്നത്….

നാരദയില്‍ ജോലിചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരാരേയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ ഗതികേട് കൊണ്ട് എല്ലാത്തിനെയും ന്യായികരിക്കേണ്ടിവരുന്നു..അത് ഞങ്ങള്‍ക്ക് മനസിലാക്കാം പക്ഷെ എല്ലാമറിയുന്ന എഡിറ്ററും ദുബായിയിലെ വനിതാ മാഡവും ഭീഷണിയുമായി ഇറങ്ങിയാല്‍ ഞങ്ങള്‍ക്കൊന്നേ പറയാനുള്ളൂ….നിങ്ങളുടെ പൈങ്കിളി വര്‍ത്തമാനത്തില്‍ വീണ രാഷ്ട്രീയക്കാരും ഉദ്യാഗസ്ഥരുമല്ല ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് നടത്തുന്നത്. ഇതിനുമപ്പുറം ഭീഷണിയും വെല്ലുവിളികളും കണ്ട് ജീവിതം പഠിച്ച നിയമവും കോടതിയും ഒപ്പം കൊണ്ടുനടക്കുന്നവരെയാണ്… അത് കൊണ്ട് സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ഭീഷണിപെടുത്താമെന്ന് ആരും കരുതേണ്ട….നാരദക്ക് എതിരെ കള്ള വാര്‍ത്തയാണ് ഞങ്ങള്‍ പുറത്തു വിട്ടതെങ്കില്‍ നിയമപരമായ നേരിടുക -കേസിനെ ഞങ്ങള്‍ ഭയക്കുന്നില്ല. പരാതികൊടുത്താല്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്‍പില്‍ ഞങ്ങള്‍ ഉന്നയിച്ച -പുറത്തുവിട്ട ആരോപണങ്ങള്‍ തെളിയിക്കാനുള്ള രേഖകള്‍ കൊടുക്കാന്‍ തയ്യാറാണ്. പീഡനശ്രമം മുതല്‍ ബ്ലാക് മെയില്‍ എഴുത്തുകള്‍ വരെയുള്ളതും പിന്നെ ഹണിട്രാപ്പും …

ഡെയ്‌ലി ഇന്ത്യന്‍ ഹെറാല്‍ഡ് ടീം…

Top