നാരദയില്‍ കൂട്ടരാജി;ഡയറക്ടര്‍ ബോര്‍ഡില്‍ പൊട്ടിത്തെറി; ബ്ലാക്‌മെയില്‍ വിവാദത്തില്‍ മാത്യുസാമുവല്‍ കടുത്ത പ്രതിരോധത്തില്‍

ന്യൂഡല്‍ഹി: തെഹല്‍ക മുന്‍ എഡിറ്റര്‍ മാത്യുസാമുവലിന്റെ നാരദയില്‍ ബ്ലാക്‌മെയില്‍ വിവാദം. ഇതിനെ തുടര്‍ന്ന് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ രാജിവച്ചു. രാഷ്ട്രീയ പ്രവര്‍ത്തകരേയും ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെയും ഒളിക്യാമറയില്‍ കുടുക്കി കോടികള്‍ തട്ടിയെന്ന വാര്‍ത്ത ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ചത്.

ബ്ലാക്‌മെയില്‍ വിശദാംശങ്ങള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടതോടെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ നാരദ വിട്ടതെന്നാണ് സൂചന. തിരുവനന്തപുരം ബ്യൂറോ ചീഫും പ്രത്യേക ലേഖനുമായിരുന്ന രാംകുമാര്‍ കഴിഞ്ഞ ദിവസമാണ് നാരദയിലെ ജോലി ഉപേക്ഷിച്ചത്. നാരദയുടെ വളര്‍ച്ചയില്‍ തുടക്കം മുതലുണ്ടായിരുന്ന രാംകുമാറിന്റെ രാജി എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ രാജികാരണം വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാരദയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷൈജുമരുത്തപ്പിള്ളിയും രാജിവച്ചിരുന്നു. തെഹല്‍ക്കയുടെ രണ്ടാം വരവില്‍ രാജ്യത്തെ ഞെട്ടിച്ച പട്ടാളക്കാരുടെ കൈക്കുലി ദൃശ്യങ്ങള്‍ പുറത്ത് കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനാണ് ഷൈജു. നാരദയിലെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന ഷൈജുവും അപ്രതീക്ഷിതമായി രാജി സമര്‍പ്പിക്കുകയായിരുന്നു. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് മീഡിയ വണ്‍ ചാനലില്‍ നിന്ന് നാരദയില്‍ പ്രവേശിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കഴിഞ്ഞ ദിവസം നാരദയില്‍ നിന്ന് രാജിവച്ചിരുന്നു.

തെഹല്‍ക്കയിലെ മുന്‍ സീനിയര്‍ റിപ്പോര്‍ട്ടറും നാരദയിയിലെ ഡയറക്ടര്‍ ബോര്‍ഡംഗവുമായ എയ്ഞ്ചല്‍ എബ്രഹാമാണ് ഏറ്റവമൊടുവില്‍ രാജിവച്ചത്. ബംഗാളിലെ തൃണമൂല്‍ മന്ത്രിമാരെ ഒളിക്യാമറയില്‍ കുടുക്കുന്നതില്‍ നിര്‍ണ്ണായ പങ്കുവഹിച്ച മാധ്യമ പ്രവര്‍ത്തകയാണ് എയ്ഞ്ചല്‍. ഇവര്‍ക്കെതിരെ കേരളത്തിലെ ഒളിക്യാമറാ ബ്ലാക്‌മെയിലുമായി ആരോപണങ്ങളുയര്‍ന്നതും വിവാദത്തിനിടയാക്കിയിരുന്നു. നാരദയുടെ മൂന്ന് ഡയറകടര്‍മാരിലൊരാള്‍ കൂടയാണ് എയ്ഞ്ചല്‍. രാജിവച്ചവരില്‍ പലരും നാരദ എഡിറ്റര്‍ മാത്യുസാമുവലിന്റെ വിശ്വസ്തരായിരുന്നു എന്നതാണ് പ്രത്യേകത. നാരദയിലെ പുതിയ പൊട്ടിത്തെറികള്‍ മാത്യുസാമുവലിനെതിരായ പല വെളിപ്പെടുത്തലുകളും പുറത്ത് വരുന്നതിനിടയാക്കുമെന്ന് നാരദയില്‍ നിന്ന് രാജിവച്ച ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടികാട്ടുന്നു. പ്രതിസന്ധികളെ തുടര്‍ന്ന് കഴിഞ്ഞ മാസത്തെ ശമ്പളവും തടസപ്പെട്ടിരുന്നു. എല്ലാമാസവു അഞ്ചാതിയതിക്ക് മുമ്പ് ശമ്പളം ലഭിച്ചിരുന്ന നാദരയില്‍ ഇരുപത് കഴിഞ്ഞിട്ടും ശമ്പളം നല്‍കിയട്ടില്ല. കേരളത്തിലെ ബ്ലാക്‌മെയിലുമായി ബന്ധപ്പെ രഹസ്യരേഖകള്‍ ലീക്കായതാണ് ഡയറക്ടര്‍ ബോര്‍ഡിലുള്‍പ്പെടെ പൊട്ടിതെറിയ്ക്ക് ഇടയാക്കിയതെന്നാണ് സൂചന.

Top