ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രോട്ടോക്കോള്‍ ലംഘനം. രാജ്യം 68ാമത് റിപ്പബ്ലിക്ക്ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി രാജ്പഥില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ച് രാജ്പഥിലൂടെ നടന്നത്. ആഘോഷ പരിപാടികള്‍ കാണാനായി രാജ്പഥിലെത്തിയ ജനങ്ങളെ അഭിവാദ്യം ചെയ്യാനാണ് രാജ്പഥിലൂടെ അദ്ദേഹം കാല്‍നടയായി സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനാഘോഷത്തിനിടയിലും മോദി ഇതേരീതിയില്‍ പ്രോട്ടോക്കോള്‍ ലംഘിച്ചത് വിവാദമായിരുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി എത്തിയ അുബുദാബി കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രോട്ടോക്കോള്‍ ലംഘിച്ച് വിമാനത്താവളത്തിലെത്തി സ്വീകരിച്ചതും വിവാദമായിരുന്നു.
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും സൈനികശക്തിയും വിളിച്ചോതിയാണ് 68ാമത് റിപ്പബ്ലിക് ദിന പരേഡ് ഡല്‍ഹി രാജ്പഥില്‍ നടന്നത്.